ADVERTISEMENT

കടുത്തുരുത്തി ∙ രക്താർബുദം ബാധിച്ച 26 കാരിയും മൂന്നുവയസ്സുള്ള കുഞ്ഞിന്റെ അമ്മയുമായ യുവതി ജീവൻ നിലനിർത്താൻ ചികിത്സയ്ക്കായി ഉദാരമതികളുടെ കരുണ തേടുന്നു. കപിക്കാട് ഓലിക്കൽ ജിസ്മോന്റെ ഭാര്യ പ്രിയങ്ക (26)യാണ് അക്യൂട്ട് മെയിലോസ് ലുക്കീമിയ ( രക്താർബുദം) ബാധിച്ച് ജീവിതത്തിനും മരണത്തിനുമിടയിൽ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.

കാലിൽ ചെറിയ വേദന തുടങ്ങിയതോടെയാണ് പ്രിയങ്ക ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം ആർസിസിയിൽ കീമോ ഉൾപ്പടെയുള്ള ചികിത്സ നടത്തിയിരുന്നു. പിന്നീടാണ് അമൃത ആശുപത്രിയിൽ എത്തിയത്. അടിയന്തരമായി മജ്ഞ മാറ്റിവയ്ക്കൽ ശസ്ത്രിക്രിയ നടത്തിയാലെ പ്രിയങ്കയുടെ ജീവൻ നിലനിർത്താൻ കഴിയു. ഇതിനായി 35 ലക്ഷം രൂപ ചിലവാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. എത്രയും പെട്ടന്ന് തുക കണ്ടെത്തി ശസ്ത്രക്രിയ നടത്തണം.

ജിസ്മോന് സ്വകാര്യ കമ്പനിയിൽ ചെറിയൊരു ജോലി ഉണ്ടായിരുന്നു. പ്രിയങ്കയുടെ ചികിത്സാ സംബന്ധമായി ആശുപത്രികളിലും മറ്റും കയറി ഇറങ്ങി വന്നതിനാൽ ജോലിക്ക് പോകാൻ കഴിയുന്നില്ല. സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത ജിമോനും പ്രിയങ്കയും കുഞ്ഞും പിതൃ സഹോദരന്റെ വീട്ടിലാണ് കഴിയുന്നത്.

മജ്ഞ മാറ്റിവയ്ക്കൽ ശസ്ത്രിക്രിയയ്ക്കായി ഇത്രയും വലിയൊരു തുക കണ്ടെത്താൻ ജിസിമോനും പ്രിയങ്കയുടെ കുടുംബത്തിനും കഴിയുന്നില്ല. കരുണയുള്ളവർ സഹായിച്ചാൽ മൂന്നു വയസുള്ള കുഞ്ഞിന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ കഴിയും ഇതിനായി കടുത്തുരുത്തി പഞ്ചായത്തംഗം സി പി പുരുഷോത്തമന്റെയും ജിൻസിന്റെയും പേരിൽ കടുത്തുരുത്തി എസ്ബിഐ ശാഖയിൽ ചികിത്സാ സഹായം സ്വരൂപിക്കുന്നതിനായി ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • എസ്ബിഐ കടുത്തുരുത്തി ശാഖ
  • അക്കൗണ്ട് നമ്പർ–39374315892
  • IFSC – SBIN0070427
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com