ADVERTISEMENT

കൊച്ചി∙ പ്രമേഹം കൂടി ഇരുകാലുകളും മുറിച്ചു മാറ്റിയ യുവാവ് സഹായം തേടുന്നു. മുളംതുരുത്തി വെട്ടിക്കൽ ഡെൻസിൽ ഹെയ്ഡൻ (48) ആണ് സുമനസ്സുകളുടെ സഹായം തേടുന്നത്. സഹായിക്കാൻ സുഹൃത്തുക്കളൊഴികെ ആരുമില്ല. മാതാപിതാക്കൾ നേരത്തെ മരിച്ചു. സഹായിച്ചു പോന്ന ഏക സഹോദരി രോഗിയായി ഡയാലിസിസ് ചെയ്തുവരുകയാണ്. ആരോരുമില്ലാതായതിനെ തുടർന്ന് വെട്ടിക്കലിൽ പുനരധിവാസ കേന്ദ്രത്തിൽ താമസിക്കുകയാണ്.

വെള്ളം എടുത്തു കൊടുക്കാൻ കൂടി ആരുമില്ലാത്തതിനെ തുടർന്നാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറിയത്. വാടകയും മരുന്നിനുള്ള ചെലവും എല്ലാം കൂടി മാസം ശരാശരി 18,000 രൂപ വേണം. പ്രമേഹം അടിക്കടി മൂർച്ഛിക്കുന്നതിനാൽ ചികിത്സയുടെ ഭാഗമായി കാലിന്റെ അഗ്രം ഓരോ വട്ടവും മുകളിലേക്ക് കയറ്റി മുറിക്കുകയാണ് ഡോക്ടർമാർ. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ. വേദന തിന്ന് ജീവിക്കുകയാണ് ഈ മനുഷ്യൻ. ഹോട്ടൽ മാനേജ്മെന്റ് പഠിച്ച് ഹോട്ടൽ റസിപ്ഷനിസ്റ്റായി ജോലി ചെയ്തു വരുമ്പോഴാണ് പ്രമേഹം പിടിപെട്ട് ജീവിതം ഈ വിധത്തിലായത്.

ഡെൻസിലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ഡെൻസിൽ ഹെയ്ഡൻ
  • യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, എറണാകുളം ബ്രാഞ്ച്
  • അക്കൗണ്ട് നമ്പർ: 0522010121514
  • IFSC: UTBI0ERN809
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com