ഇരുവൃക്കകളും തകരാറിൽ; ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു

charity-jayaprakash-kottayam
SHARE

കോട്ടയം ∙ ഇരുവൃക്കകളും തകരാറിലായതിനെത്തുടർന്ന് ഡയാലിസിസിന് വിധേയനാകുന്ന ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. കോട്ടയം തോട്ടയ്ക്കാട് വടക്കേപ്പറമ്പിൽ ജയപ്രകാശാണ് (53) ആറ് വർഷമായി ചികിത്സയിലുള്ളത്. കഴിഞ്ഞ മൂന്നു വർഷമായി ഡയാലിസിസിന് വിധേയനാകുകയാണ്. ഇപ്പോൾ മാസത്തിൽ 3 ഡയലിസിസ് ചെയ്യണം. ഓട്ടോ ഡ്രൈവർ ആയിരുന്ന ജയപ്രകാശിന് ഇതോടെ വരുമാന മാർഗവും നിലച്ചു.

അച്ഛന്റെ ചികിത്സയ്ക്കും വീട്ടു ചിലവിനുമായി മകൻ കിരൺ പ്ലസ് വണ്ണിൽ പഠനം നിർത്തി ജോലിക്കിറങ്ങി. ഡ്രൈവർ ജോലി നോക്കിയിരുന്ന കിരണിന് ലോക്ഡൗൺ തുടങ്ങിയതോടെ ജോലി ഇല്ലാതായി. പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ഒരു മകളും ജയപ്രകാശിനുണ്ട്. തുടർ ചികിത്സയ്ക്കായി സുമനസുകൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. മകൻ കിരൺ ജെ. പ്രകാശിന്റെ പേരിൽ എസ്ബിഐ തോട്ടയ്ക്കാട് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

എസ്ബിഐ തോട്ടയ്ക്കാട് ശാഖ
Account No: 37055491058
IFSC: SBIN0071183

വിലാസം:
വടക്കേപ്പറമ്പിൽ
ഉമ്പിടി പി.ഒ. കോട്ടയം
ഫോൺ: 9961274551

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA