ADVERTISEMENT

കൂരോപ്പട  ∙ ഗുരുതര കാൻസർ രോഗത്തെ തുടർന്നു ബുദ്ധിമുട്ടിൽ ആയ ഗൃഹനാഥൻ ചികിത്സ സഹായത്തിനു പണം കണ്ടെത്താനാകാതെ വിഷമത്തിൽ. കൂലി പണി ചെയ്തു കുടുംബം പുലർത്തിയിരുന്ന അരുവിക്കുഴി മൂങ്ങാനയിൽ കെ.എസ്.വിജയൻ(50)ആണ് ദുരിതത്തിൽ കഴിയുന്നത്.കിഡ്നി തകരാറിനെ തുടർന്നു ചികിത്സയിൽ കഴിയുന്നതിനിടെ ആണ് ഇരുട്ടടി ആയി നാക്കിൽ കാൻസർ കൂടി പിടികൂടുന്നത്. 

 

സംസാരിക്കാൻ പോലും ആകാതെ ദുരിതത്തിൽ ആയി ഇതോടെ. ആകെ 3 സെന്റ് സ്ഥലം ആണുള്ളത്. വാടക വീട്ടിൽ ആണ് ഇപ്പോൾ താമസം.നാട്ടുകാരുടെയും മറ്റും സഹായത്തിൽ ആണ് ചികിത്സ ചിലവുകൾ കഴിഞ്ഞൂ കൂടുന്നത്. ഭാര്യ സിന്ധുവിനും രോഗം ഉള്ളതിനാൽ മുന്നോട്ടു  ചോദ്യചിഹ്നം ആകുക ആണ് ഇവരുടെ ജീവിതം. വിദ്യാർഥികൾ ആയ 2 ആൺമക്കളും അടങ്ങുന്നതാണ് കുുടുംബം.കരുണയുള്ളവർ സഹായത്തിനു എത്തും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുക ആണ് ഇവരുടെ കുടുംബം. ഫോൺ–9447937929

 

ബാങ്ക് അക്കൗണ്ട് നമ്പർ– വിജയൻ കെ.എസ്. എസ്ബിഐ കൂരോപ്പട ശാഖ –അക്കൗണ്ട് നമ്പർ– 67257210587. IFSC - SBIN0070363

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com