ADVERTISEMENT

കൊല്ലം∙ ഡയാലിസിസ് ചെയ്യുന്ന രോഗി വീട്ടിലുണ്ടെങ്കിൽ സമ്പത്തുള്ള വീടുപോലും വറുതിയിലേക്ക് പോകുമെന്നാണ് നാട്ടിൽ അനുഭവം. അപ്പോൾ ഡയാലിസിസ് ചെയ്യുന്ന രോഗിയും ഒപ്പം കോവിഡ് മൂലം ഉണ്ടായിരുന്ന ആകെ വരുമാനവും നിലച്ച വീടാണെങ്കിൽ പട്ടിണി പടികയറി വരാൻ ഒന്നും തടസമാകില്ല. ഇളമാട് ശിവവിലാസത്തിൽ മീനാകുമാരി (47)നാണ് ഇൗ ദുരിതകാലം. ഒരു മാസം മുൻപാണ് മീനാകുമാരിയുടെ കിഡ്നി തകരാറിലായത്. 

മരുന്നിൽ അസുഖം മാറുമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദഗ്ധർ പറഞ്ഞിരുന്നെങ്കിലും മാറിയില്ല. ഡയാലിസിസ് ചെയ്യുകയാണ് ആറുമാസമായി. കിഡ്നി മാറ്റിവയ്ക്കൽ ആണ് ഇനി പോംവഴി. ഇൗ കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് കിഡ്നി നൽകാൻ തയാറായി ബന്ധുവന്നു. വിവിധ ടെസ്റ്റുകൾക്കും സർജറിയ്ക്കുമായി 20 ലക്ഷം രൂപയെങ്കിലും വേണം. 

വീടിനടുത്ത് ചെറിയൊരു ചായക്കട നടത്തുകയായിരുന്നു ഭർത്താവ് വേണുഗോപാൽ . കോവിഡും ലോക്ഡൗണും വന്നതോടെ അതും നിലച്ചു. അതോടെ ഡയാലിസിസിനും മരുന്നിനും പണമില്ലാതെ വലയുകയാണിപ്പോൾ. മൂത്തമകൻ എൻജിയറിങിനും രണ്ടാമത്തെ മകൻ പ്ലസ്ടൂവിനും പഠിക്കുന്നു.  നിത്യചെലവിനു പോലും മാർഗമില്ലാതെ വന്നതോടെ ഇവരുടെ പഠനവും ഇപ്പോൾ പാതിവഴിയിലാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് ചികിൽസയ്ക്ക് പണം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും കോവിഡ് കാലത്ത് മനസുണ്ടെങ്കിലും കൈമലർത്താനല്ലാതെ നാട്ടുകാർക്കും കഴിയുന്നില്ല. മീനാകുമാരിയുടെ ജീവിതം വിധിയുടെ നാൽക്കവലയിൽ കുടുങ്ങിക്കിടക്കുകയാണ്. വഴിയൊരുക്കേണ്ടത് നന്മയുടെ നല്ല മനസുകളാണ്. 

 

വിലാസം

മീനാകുമാരി (45)

ശിവവിലാസം

ഇളമാട് പിഒ

കൊല്ലം –കേരളം

പിൻ–691533

 

എസ്ബിഐ അക്കൗണ്ട് മകൻ നന്ദഗോപന്റെ പേരിൽ

AC NO-67311550954

IFSC SBIN0017842

 

6282943734 - GPAY NO

 

Mobile -8089003043

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com