ADVERTISEMENT

അടൂർ(പള്ളിക്കൽ)∙ ലോക വിധവാ ദിനം ആചരിക്കുമ്പോൾ അർബുദ രോഗം പിടിപെട്ട വിധവയായ കൈതയ്ക്കൽ രമണി വിലാസത്തിൽ രമണി(51) ചികിത്സയ്ക്കു വഴി തേടുകയാണ്. മക്കളില്ലാത്ത ഇവർ ഭർത്താവു മരിച്ചതിനു ശേഷം വീടുകൾ തോറും തവണ വ്യവസ്ഥയിൽ വസ്ത്രങ്ങൾ വിറ്റ് ജീവിത മാർഗം കണ്ടെത്തി വരുന്നതിനിടയിൽ കഴിഞ്ഞ നവംബറിലാണ് അർബുദ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ പഠിച്ച തൊഴിലിനു പോകാൻ പറ്റാതെ വരുമാന മാർഗം അടഞ്ഞു. 

 

2015 ഏപ്രിൽ 14നാണ് രക്ത സമ്മർദം കൂടി മത്സ്യ വിൽപനക്കാരനായ ഭർത്താവ് സുകുമാരൻ മരിച്ചത്. പിന്നീട് ജീവിക്കാൻ മറ്റു വഴിയില്ലാത്തതിനാലാണ് വീടുകളിൽ കയറിയിറങ്ങിയുള്ള വസ്ത്ര കച്ചവടം തുടങ്ങിയത്. അതിൽ പച്ചപിടിച്ചു വരുമ്പോഴാണ് അർബുദ രോഗം കണ്ടെത്തുന്നത്. പിന്നെ ചികിത്സയ്ക്കായി തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ കയറിയിറങ്ങേണ്ടി വന്നു. അങ്ങനെയാണു ഉള്ള തൊഴിലും ഉപേക്ഷിക്കേണ്ടി വന്നത്. 

രണ്ടാഴ്ച കൂടിയിരിക്കുമ്പോൾ പരിശോധനയ്ക്കായി ആർസിസിയിൽ പോകണം. വസ്ത്രം വിറ്റു കിട്ടിയ വകയിൽ സ്വരൂപിച്ചു വച്ചിരുന്ന പണവും കൂടാതെ ബന്ധുക്കളുടെ സഹായവും കൊണ്ട് ഇതുവരെയുള്ള ചികിത്സ മുടക്കം കൂടാതെ നടത്താനായി. 

 

ഇനി അടുത്ത മാസം 6ന് പരിശോധനയ്ക്കായി വീണ്ടും പോകണം. തുടർന്ന് ശസ്ത്രക്രിയയും വേണ്ടി വരും. അതിനു മാർഗമില്ലാതെ വിഷമിക്കുകയാണീ വിധവ. സുമനസ്സുകളുടെ സഹായമാണ് ഇനി ഇവരുടെ കൈത്താങ്ങ്. 

 

ഇതിനായി രമണിയുടെ പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അടൂർ ശാഖയിൽ അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പർ–3227392294. ഐഎഫ്എസ്‌സി കോ‍ഡ്–CBIN0283879. ഫോൺ. 996163578. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com