അപസ്മാരത്തിനു പുറമേ പാൻക്രിയാസിനും കരളിനും രോഗം; ചികിത്സാ സഹായം തേടുന്നു

reghu
SHARE

തിരുവല്ല ∙ അപസ്മാരത്തിനു പുറമേ പാൻക്രിയാസിനും കരളിനും  കൂടി രോഗം ബാധിച്ച 48 കാരൻ ചികിത്സ സഹായം ലഭിക്കാൻ കാരുണ്യമതികളുടെ സഹായം തേടുന്നു. തുകലശേരി പരിയാരത്ത് മലയിൽ പി.എൻ.രഘുനാഥൻ ആണ് ഗുരുതര രോഗത്തിൽ വലയുന്നത്.കേറ്ററിങ് തൊഴിലാളിയായിരുന്ന രഘുനാഥൻ വർഷങ്ങളായി രോഗത്തിൽ വലയുകയാണ്. 

നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹകരണത്തിൽ ആണ് നിലവിൽ ചികിത്സചിലവുകൾ കണ്ടെത്തിയത്.പാൻക്രിയാസിൽ പഴുപ്പു കൂടി തുടങ്ങിയതോടെ അടിയന്തിര ചികിത്സക്കു പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് ഇവർ.ഹെർണിയക്കു നടത്തിയ ശസ്ത്രക്രിയയുടെ തുടർ ചികിത്സക്കും തുക വേണ്ടി വരുന്നു.ആകെയുള്ള 5 സെന്റ് സ്ഥല്തത്തെ വീട്ടിൽ ബുദ്ധിമുട്ടിൽ വലയുകയാണ് കുടുംബാഗങ്ങൾ. ഭാര്യക്കു പുറമെ 2 പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. സന്ധി വേദനയെ തുടർന്നു ഭാര്യ അമ്പിളിക്കും ജോലിക്കു പോകാൻ സാധിക്കുന്നില്ല.ഇവരെ ബന്ധപ്പടേണ്ട നമ്പർ. – 9605659540 

സഹായം എത്തിക്കാൻ  താൽപര്യമുള്ളവർക്ക് അക്കൗണ്ട് വിവരങ്ങൾ– 

ഇന്ത്യൻ ഓവർസീസ് തുകലശേരി ബ്രാഞ്ച്

അക്കൗണ്ട് നമ്പർ – 164601000005984

ഐഎഫ്എസ് സി കോഡ് – IOBA0001646. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA