മട്ടാഞ്ചേരി∙ രണ്ട് വൃക്കകളും തകരാറിലായ യുവാവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. മൂലങ്കുഴി പുത്തൻപറമ്പ് പി.എ.തോമസിന്റെ മകൻ ടെൻസന്റെ (28) വൃക്കകൾ തകരാറിലായിട്ട് ഒന്നര വർഷത്തോളമായി. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് നടത്തി വരികയാണ്. പിതാവ് തോമസ് തയ്യൽ തൊഴിലാളിയാണ്.
ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലുമാണ്. അമ്മയും രോഗബാധിതയാണ്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 8 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്ന് സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നു. മാതാപിതാക്കൾ രോഗബാധിതരായതിനാൽ അനുയോജ്യമായ വൃക്ക കണ്ടെത്തേണ്ടി വരും. സാൻതോം പള്ളി വികാരി ഫാ. ആന്റണി പുളിക്കൽ, ലൊരേറ്റോ പള്ളി വികാരി ഫാ. രാജൻ മേനംങ്കാട്ട് എന്നിവർ രക്ഷാധികാരികളായി ടെൻസൻ ചികിത്സാ സഹായ നിധി രൂപീകരിച്ചു.
മട്ടാഞ്ചേരി സാർവജനിക് കോ–ഓപ്പറേറ്റീവ് ബാങ്ക് മൂലങ്കുഴി ശാഖയിൽ ടെൻസൻ ചികിത്സാ സഹായ നിധി എന്ന പേരിൽ അക്കൗണ്ട് തുറന്നു
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- മട്ടാഞ്ചേരി സാർവജനിക് കോ–ഓപ്പറേറ്റീവ് ബാങ്ക്, മൂലങ്കുഴി ശാഖ
- അക്കൗണ്ട് നമ്പർ: 103100020007121
- IFSC: KKBKOMSCB03
- ഫോൺ 90200 22777