പത്തനാപുരം∙ ഇരു വൃക്കകളും തകരാറിലായ പ്രവാസി സന്മനസ്സുള്ളവരുടെ സഹായം തേടുന്നു. പുന്നല ശ്രീനിലയത്തിൽ സായി ശിവശങ്കരപിള്ള(34) ആണ് സഹായം അഭ്യർഥിക്കുന്നത്. രണ്ട് വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നു വൃക്ക മാറ്റിവയ്ക്കണമെന്നു നിർദേശിച്ചിരിക്കുകയാണ് ഇപ്പോൾ.
25 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയക്ക് ഒരു മാർഗവുമില്ല. സായിയുടെ വരുമാനത്തിൽ കഴിഞ്ഞിരുന്ന കുടുംബം ഇപ്പോൾ നാട്ടുകാരുടെ സഹായത്തോടെയാണു കഴിയുന്നത്. ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞും ഉൾപ്പെടുന്ന കുടുംബം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലും. വൃക്ക കണ്ടെത്താനുള്ള ശ്രമങ്ങളും സുഹൃത്തുക്കളുടെ നേതൃത്വത്തിൽ തുടരുകയാണ്.
സഹായം സ്വീകരിക്കുന്നതിനായി പുനലൂർ ഫെഡറൽ ബാങ്കിൽ സായിയുടെ പേരിൽ അക്കൗണ്ട് എടുത്തു. നമ്പർ: 10524100018594, ഐഎഫ്സി കോഡ്: FDRL0001028. ബന്ധപ്പെടുക:8606386105, 7025415603.