കുടുംബനാഥൻ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

puthuppalli-mathew
SHARE

പുതുപ്പള്ളി ∙ ശ്വാസകോശ രോഗം കരളിലേക്ക് പടർന്നുകയറിയ കുടുംബനാഥൻ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. പുതുപ്പള്ളി കളത്തറ കെ.എ.മത്തായിയാണ് (51) രക്തം ഛർദിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. രോഗം മൂർച്ഛിച്ചതോടെ നിരവധി തവണ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ 80 ശതമാനവും കരൾ ദ്രവിച്ചതായി ഡോക്ടർമാർ പറയുന്നു. 

കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ശാശ്വത പരിഹാരം. ഭാര്യ ദീന കരൾ നൽകാൻ തയാറാണെങ്കിലും ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും മറ്റുമായി 30 ലക്ഷം രൂപയോളം ആവശ്യമുണ്ട്. സ്പിന്നിങ് മിൽ ജീവനക്കാരനായിരുന്ന മത്തായിയുടെ വരുമാനം നിലച്ചതോടെ വിദ്യാർഥികളായ 3 പെൺമക്കൾ ഉൾപ്പെടെ അഞ്ചംഗ കുടുംബം ആശ്രയമില്ലാതായിരിക്കുകയാണ്. 

ചികിത്സാ സഹായത്തിന് ഭാര്യ ദീനയുടെ പേരിൽ ഫെഡൽ ബാങ്ക് പുതുപ്പള്ളി ശാഖയിൽ അക്കൗണ്ട് തുറന്നു. 

അക്കൗണ്ട് നമ്പർ: 12740100135604. 

IFS Code FDRL 0001274

ഫോൺ: 9605364908

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA