നട്ടെല്ലിന‍‍ു ഗ‍ുര‍ുതരമായി പര‍ുക്കേറ്റ‍ യുവാവ് ചികിത്സാ സഹായം തേടുന്നു

നട്ടെല്ലിന‍‍ു ഗ‍ുര‍ുതരമായി പര‍ുക്കേറ്റ‍ു ചികിത്സയിൽ കഴിയ‍ുന്ന തിര‍ുവാണിയ‍ൂർ ചെമ്മനാട് പ‍ുതിയവീട്ടിൽ വിജേഷ്.
SHARE

കോലഞ്ചേരി ∙ നട്ടെല്ലിന‍‍ു ഗ‍ുര‍ുതരമായി പര‍ുക്കേറ്റ‍ു ചികിത്സയിൽ കഴിയ‍ുന്ന തിര‍ുവാണിയ‍ൂർ ചെമ്മനാട് പ‍ുതിയവീട്ടിൽ സ‍ുജാതയ‍ുടെ മകൻ വിജേഷ് (32) സഹായം തേട‍ുന്ന‍‍ു. വിദേശത്ത‍ു ജോലി ചെയ്‍തിര‍ുന്ന യ‍ുവാവ്, മ‍‍ൂക്കിലെ ശസ്‍ത്രക്രിയക്കായി നാട്ടിലെത്തിയപ്പോഴായിര‍ുന്ന‍‍ു അപകടം. 2017ജന‍‍‍ുവരിയിൽ ടെറസിൽ നിന്ന് വീണ‍ു സ‍ുഷ‍ുമ്ന നാഡിക്ക‍ു ക്ഷതമേറ്റ‍‍ു. സ്വന്തമായി വീടോ സ്‍ഥലമോ ഇല്ലാത്ത ഇൗ ക‍ുട‍ുംബത്തിന‍‍ു ചികിത്സയ്ക്കായി ഇത‍ുവരെ 30 ലക്ഷത്തോളം ര‍ൂപ ചെലവായി.

മ‍‍ുട്ടിന‍‍ു തേയ്‍മാനത്തിന‍‍ു ചികിത്സയില‍ുള്ള അമ്മ സ‍ുജാതയ്ക്ക് ക‍ൂലിപ്പണിക്ക‍ു പോകാന‍‍ും കഴിയ‍ുന്നില്ല. വീടെന്ന സ്വപ്നവ‍ും യാഥാർഥ്യമാക്കാനായിട്ടില്ല. മികച്ച ചികിത്സ നടത്തിയാൽ വിജേഷിന്റെ രോഗം ഭേദമാക‍ുമെന്നാണ‍ു ഡോക്‌ടർമാർ പറഞ്ഞത്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി പഞ്ചായത്ത് അംഗം ലിസി അലക്‌സ് കൺവീനറായി സഹായ സമിതി ര‍ൂപീകരിച്ച‍‍ു. പ‍ുത്തൻക‍ുരിശ് ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ട‍ുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

  • ഫെഡറൽ ബാങ്ക്, പ‍ുത്തൻക‍ുരിശ് ശാഖ
  • അക്കൗണ്ട് നമ്പർ: 12230100218873
  • IFSC Code: FDRL0001223
  • ഫോൺ നമ്പർ: 99 46 44 55 98
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA