ADVERTISEMENT

പത്തനാപുരം ∙ ഇരുവൃക്കകളും തകരാറിലാവുകയും ചികിത്സയ്ക്കിടെ ഹൃദ്രോഗബാധ കണ്ടെത്തുകയും ചെയ്ത യുവാവ് സന്മനസ്സുള്ളവരുടെ സഹായം തേടുന്നു. പട്ടാഴി തെക്കേത്തേരി എരമത്തു കിഴക്കേതിൽ സുഭാഷ് (38) ആണ് സഹായം തേടുന്നത്. 6 വർഷമായി ചികിത്സ തുടരുകയാണ്. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴി. ദുരിതാവസ്ഥയിലും വെൽഡിങ് ജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. വയോധികരായ മാതാപിതാക്കൾക്ക് ഏറെയൊന്നും ചെയ്യാനും കഴിയുന്നില്ല. 

രോഗം മൂർച്ഛിച്ച് എഴുന്നേറ്റു നടക്കാൻ പോലുമാകാത്ത അവസ്ഥയിലായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് നിത്യവൃത്തിക്കുള്ള കാര്യങ്ങൾ പോലും നടത്തുന്നത്. ആഴ്ചയിൽ 3 തവണ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിയാണ് ഡയാലിസിസ് ചെയ്യുന്നത്. ഓരോ തവണയും 5000 രൂപ ചെലവുണ്ട്. ഹൃദ്രോഗ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയി വരണം. ടാക്സി വിളിച്ചു മാത്രമേ പോകാൻ കഴിയൂ. വാഹനക്കൂലി ഇനത്തിൽ മാത്രം നല്ലൊരു തുകയാകും. വൃക്ക മാറ്റി വയ്ക്കുന്നതിന് 26 ലക്ഷം രൂപ ചെലവു വരുമെന്നാണ് കരുതുന്നത്. സുഭാഷിന്റെ പേരിൽ പട്ടാഴി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങി. നമ്പർ:11300100191981, ifsc code: fdrl0001130. ഫോൺ: 7560848856.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com