ADVERTISEMENT

വിവാഹിത അല്ലെങ്കിലും കോട്ടയം പാമ്പാടി സ്വദേശി വില്ലൻചിറയിൽ ഇന്ദിര വി.കെ (56) ജീവിക്കുന്നത് രണ്ടു മക്കൾക്കു വേണ്ടിയാണ്. അകാലത്തിൽ അന്തരിച്ച സഹോദരന്റെ രണ്ടു മക്കൾക്കു വേണ്ടി. പക്ഷേ, അപ്രതീക്ഷിതമായി പിടിപെട്ട വൃക്കരോഗം ഇന്ദിരയുടെ ജീവിതത്തെ ഉലച്ചു. വൃക്കയിൽ കല്ല് രൂപപ്പെടുന്ന അസുഖത്തിന് ചികിത്സയിലാണ് ഇപ്പോൾ ഇന്ദിര. ഉടനെ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം തന്നെ തകരാറിലാകുന്ന അവസ്ഥയിലാണ്. 

 

കുറച്ചു കാലം കോട്ടയത്തെ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തെങ്കിലും സഹോദരന്റെ മരണത്തോടെ കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നതിനാൽ ജോലിയിൽ തുടരാൻ കഴിഞ്ഞില്ല. അവിവാഹിതയായ ഇന്ദിരയ്ക്ക് ആകെ ആശ്രയം ഒരു സഹോദരി മാത്രമാണ്. വൃക്കയിൽ കല്ല് രൂപപ്പെടുന്ന അസുഖത്തിന് 2015ൽ ഇന്ദിര ചികിത്സ തേടിയിരുന്നു. സുമനസുകളുടെ സഹായത്താൽ അന്ന് ഓപ്പറേഷനും ചികിത്സക്കും പണം കണ്ടെത്താൻ കഴിഞ്ഞു. 

 

അഞ്ചാറു മാസം മുൻ‍പ് വീണ്ടും അതേ രോഗം പ്രത്യക്ഷപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചികിത്സ തുടങ്ങാൻ വൈകി. ഉടൻ ഓപ്പറേഷൻ നടത്തിയില്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം തടസപ്പെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കുട്ടികൾക്ക് ആരാണ് തുണ എന്നതാണ് ഇന്ദിരയുടെ ആശങ്ക. ഓപ്പറേഷനായി ഒന്നര ലക്ഷം രൂപയോളം ചിലവ് വരും. തുടർ ചികിത്സക്കും പണം കണ്ടെത്തണം. സുമനസുകളുടെ സഹായത്തോടെ ജീവിതം തിരികെ പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവർ. 

 

Indira V K

Villanchirayil house Pothenpuram P.O. 

Pampady, Kottayam, Kerala. 

Pin code :686502

Phone number :9447390981 

 

Bank Account:

Account Number : 67104371448

Name: Indira V K & Karthimol Anil Kumar

IFSC: SBIN0013665

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com