തലച്ചോർ സംബന്ധമായ അസുഖം: യുവാവ് ചികിത്സാ സഹായം തേടുന്നു

abhijith
SHARE

കോട്ടയം ∙ ജന്മന തലച്ചോർ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. കോട്ടയം കങ്ങഴ ഇല്ലിമൂട്ടിൽ ശോഭനയുടെ മകൻ എസ്.അഭിജിത് (20) ആണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സഹായവും കാത്ത് കഴിയുന്നത്. 

നിരവധി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അസുഖം കണ്ടു പിടിക്കാൻ സാധിക്കാത്തതിനാൽ തിരുവല്ലയിലെ ആശുപത്രിയിൽ ഒരു പ്രധാന പരിശോധനയ്ക്ക് നിർദേശിച്ചിരിക്കുകയാണ്. ഇതിനു മാത്രം ഏകദേശം 25000 രൂപയാകുമെന്ന് ഡോക്ടർമാർ പറയുന്നു. അച്ഛൻ ഉപേക്ഷിച്ച അഭിജിത്ത് അമ്മ ശോഭനയുടെ വരുമാനം മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. 

രോഗം മൂർഛിച്ചതോടെ ഇപ്പോൾ ജോലിക്കു പോകാനും സാധിക്കില്ല. വാടകവീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ശോഭനയുടെ സഹോദരിയും രോഗിയുമായ മായ ജോലിക്കുപോയി കിട്ടുന്ന വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം. വീട്ടുവാടകയും വൈദ്യുതി ബില്ലും അടച്ചാൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കുന്നതിനോ മരുന്നുകൾ വാങ്ങിക്കുന്നതിനോ പണം തികയാറില്ല. 

അഭിജിത്തിന്റെ ചികിത്സയ്ക്കായി അമ്മയുടെയും അഭിജിത്തിന്റെയും പേരിൽ ഇടയിരിക്കപ്പുഴ ബ്രാഞ്ചിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 67334757180.

ഐഎഫ്എസ് കോഡ്: SBIN0070376

ഫോൺ‍: 7559831153

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA