കോത്തല∙ രോഗങ്ങളുടെ ദുരിതത്തിൽ ചികിത്സക്ക് പണം കണ്ടെത്താനാകാതെ വാടക വീട്ടിൽ വിഷമത്തിൽ ഒരു കുടുംബം.ടിബി രോഗിയും കൂലിപ്പണിക്കാരനും ആയ ഇളങ്ങുളം തച്ചപ്പുഴ ചാലായിൽ ടി.രാജേഷ് ആണ് ( 49) ദുരിതത്തിൽ കഴിയുന്നത്. ടിബിക്കു പുറമേ ശ്വാസകോശത്തിൽ പോറൽ വീഴുന്ന രോഗവും രാജേഷിനെ അലട്ടുന്നു.ഇതു മൂലം ജോലിക്കു പോകാൻ സാധിക്കുന്നില്ല.
നാട്ടുകാരും സന്നദ്ധ പ്രവർത്തകരും നൽകുന്ന തുക ഉപയോഗിച്ചാണ് ചികിത്സക്ക് അത്യാവശ്യ ഘട്ടങ്ങളിൽ കടന്നു കൂടുന്നത്.ഭാര്യ കൗസല്യയും രോഗത്തിൽ വിഷമിക്കുന്ന ആളാണ്. വാടക നൽകാൻ നിവൃത്തി ഇല്ലാത്താതിനെ തുടർന്നു വീട് ഒഴിയേണ്ട സാഹചര്യവും ഇവർക്കുണ്ട്. കാരുണ്യമതികളുടെ സഹായം ഇവർ പ്രതീക്ഷിക്കുക ആണ്.
രാജേഷിന്റെ പേരിൽ കാനറ ബാങ്ക് പുതുപ്പള്ളി ബ്രാഞ്ചിൽ അക്കൗണ്ട് ഉണ്ട്.
അക്കൗണ്ട് നമ്പർ – 2779108002057.
ഐഎഫിഎസ് സി കോഡ് – സിഎൻആർബി 0002779
ഫോൺ– 8589803340