‘രാജേഷ് എന്തിന് നീ ജനിച്ചു..’; കാണാതെ പോകരുത് ഈ അവസ്ഥ

rajesh-tvm
SHARE

ആയൂർ∙ ജീവിതത്തിൽ എല്ലാ കയറ്റങ്ങൾക്കും ഒരു ഇറക്കമുണ്ടാകുമെന്നാണ് പറയാറ്. എന്നാൽ ജനിച്ചതു മുതൽ തീരാദുരിതത്തിന്റെ  ഇറക്കത്തിന്റെ കഥയാണ് ഇളമാട് കുളഞ്ഞിയിൽ രാജേഷ് ഭവനത്തിൽ രാജേഷിന്റെ (37) ജീവിതത്തിൽ.  ഇങ്ങനെ ഇൗ അവസ്ഥയിൽ  ജനിക്കേണ്ടായിരുന്നു എന്നു തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു രാജേഷിനെക്കുറിച്ച്  പലരുടെയും മനസിൽ.  മാനസിക വളർച്ചയില്ലാതെയായിരുന്നു ജനനം. അമ്മ ശാന്തമ്മയും മാനസികമായി വളർച്ചാക്കുറവ് കണ്ടെത്തിയിരുന്നു. 

അമ്മയ്ക്കും മകനും തുണയായി ആരുമില്ലാതായതോടെ രാജേഷ് തന്റെ വൈകല്യത്തെ മറികടന്ന് ചെറിയ ജോലികൾക്കിറങ്ങി. കടകളിലും മറ്റും ചെറിയ വ്യത്തിയാക്കലും അവർക്ക് സഹായവുമൊക്കെയായി.  കഴിഞ്ഞ എട്ടുവർഷമായി ആയൂരിൽ ബിവറജ്സ് ഷോപ്പിലെ ജീവനക്കാരുടെ സഹായിയായി കൂടി നൽകുകയായിരുന്നു. ഒരു ദിവസം രാജേഷ് കുഴഞ്ഞുവീണു.  പരിശോധനാഫലം ഡോക്ടർമാരെ പോലും അത്ഭുതപ്പെടുത്തി. ബ്രെയിൻ ട്യൂമർ കാര്യമായി ബാധിച്ചിരിക്കുന്നു. ഒരു പക്ഷേ രാജേഷിന്റെ ബുദ്ധിക്കുറവുകൊണ്ടാകും ഇൗ വേദനയെ അറിയാതെ മുന്നോട്ടുപോയതെന്നായിരുന്നു ഡോക്ടർമാർ പോലും പങ്കുവച്ച അഭിപ്രായം. പിന്നീട് ചികിൽസയ്ക്ക് തിരുവനന്തപുരത്ത് മെഡിക്കൽ കോളജിലെത്തിച്ചു. ശസ്ത്രക്രീയയും വിദഗ്ദ ചികിൽസയുമൊക്കെ വേണം. പക്ഷേ അമ്മയ്ക്കും മകനും തുണയായി ആരുമില്ല. പണവുമില്ല. അന്നന്നത്തെ ആഹാരത്തിന് വഴി തേടി രാജേഷ് കൊണ്ടുവന്ന ചെറിയ സഹായം കൊണ്ട് ജീവിച്ചിരുന്ന കുടുംബമായിരുന്നു. സ്വന്തമായി കിടപ്പാടവുമില്ല.  ഇപ്പോൾ മകന് ഗുരുതരമായ അസുഖവും വന്നതോടെ ജീവിതത്തിൽ അവസാനത്തെ പ്രതീക്ഷയും പോയി. 

മെഡിക്കൽ കോളജിൽ മകനെ നോക്കി നിൽക്കുന്നതിനിടെ അമ്മയ്ക്കു കോവിഡും പിടിച്ചു രാജേഷിന്റെ അസുഖം ചികിൽസിച്ചാൽ മാറുമോയെന്ന പരിശോധനകൾ നടക്കുകയാണ്. മരുന്നുവാങ്ങാൻ പോയിട്ട് രാജേഷിന് അൽപം ആഹാരം വാങ്ങി നൽകാൻ പോലും പണമില്ല. ബന്ധുക്കളുടെയും അവസ്ഥ പരിതാപകരമാണ്. ഇനി പ്രതീക്ഷ നന്മയുള്ള സഹജീവികളോടാണ്....ഇൗ അമ്മയ്ക്കും മകനും നേരിട്ട വിധിയുടെ ദുരിതകടൽ നീന്താൻ ഒരു കൈത്താങ്ങ് നൽകുന്നതിനപ്പുറം പുണ്യമെന്താണ് വേറെ...

രാജേഷിന്റെ അമ്മ ശാന്തമ്മയുടെ പേരിൽ തേവന്നൂർ ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖയിൽ അക്കൗണ്ട് ഉണ്ട്, 

ശാന്തമ്മ

അക്കൗണ്ട് നമ്പർ–109901000015244

IFSC code - IOBA0001099

ഫോൺ–8086795000,  8075572032

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA