മാന്നാനം ∙ വൃക്ക രോഗിയായ ജോണിക്കുട്ടിക്കു ജീവിക്കണമെങ്കിൽ സുമനസുകളുടെ കരുണ വേണം. വൃക്ക മാറ്റിവെക്കപ്പെട്ട അമലഗിരി ചേലനിൽക്കും കാലയിൽ ജോണിക്കുട്ടി എന്ന 55 കാരൻ തുടർ ജീവനത്തിനു വഴിയില്ലാതെ ദുരിതമനുഭവിക്കുകയാണ്. 8 വർഷമുൻപ് 2013 സെപ്തംബറിൽ കോട്ടയം മെഡിക്കൽ കോളജിൽ വച്ച് വൃക്ക മാറ്റിവെക്കപ്പെട്ടു. ഭാര്യ സോഫി ജോണിയാണ് വൃക്ക നൽകിത്.
3 വർഷങ്ങൾക്ക് ശേഷം 2015-ൽ .ശരീരം വൃക്കയെ തിരസകരിച്ചതിനാൽ മരുന്നുകളുടെ സഹായത്തിൽ മാത്രമാണ് ജീവൻ നിലനിൽക്കുന്നത്. ഒരു മാസം ശരാശരി മുപ്പതിനായിരം രൂപയിലധികം ചെലവുണ്ട്. മരുന്നുകളുടെ ഉപയോഗഫലമായി പ്രമേഹം വർധിച്ചതോടെ കണ്ണുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും കാഴ്ച ഇല്ലാതാവുന്ന അവസ്ഥയിലുമാണ്.
പര സഹായമില്ലാതെ നടക്കുവാനോ തൊഴിൽ ചെയ്യുവാനോ കഴിയില്ല. നടുവിന്റെ ഡിസ്ക് സംബന്ധമായ രോഗിയായതിനാൽ വൃക്ക ദാതാവായ ഭാര്യയും ജോലി ചെയ്യുവാൻ സാധിക്കില്ല.. ഇരുവർക്കും നട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണു മരുന്നുകൾ പോലും വാങ്ങുന്നത്.
സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ഈ കുടുംബം ഒരു സുഹൃത്തിന്റെ കാരുണ്യത്താൽ മാന്നാനത്താണു താമസിക്കുന്നത്. ഡിഗ്രിക്കും 8 ലും 6ലുമായി പഠിക്കുന്ന 3 കുട്ടികളും രോഗിയായ ഭാര്യയുമടങ്ങുന്ന ഈ കുടുംബം ജീവിതം വഴിമുട്ടി നിൽക്കുകയാണ്.
സി.ജെ ജോണിക്കുട്ടി
ചേലനിൽക്കും കാലായിൽ
മന്നാനം പി.ഒ
കോട്ടയം.
ഫോൺ: 9947518765, 7356598409
ബാങ്ക് വിവരങ്ങൾ.
സി.ജെ ജോണിക്കുട്ടി
SBI മാന്നാനം. A/c -20184560938
ഐഎഫ്എസ്‌സി SBIN 0004395