അർബുദ ബാധിതയായ വീട്ടമ്മ കാരുണ്യം തേടുന്നു

nirmala
SHARE

കൽപറ്റ ∙ അർബുദ ബാധിതയായ വീട്ടമ്മ തുടർ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു. വാഴവറ്റ പാക്കം പറപ്പിള്ളിത്തോട്ടത്തിൽ  ഒ.പി. മാണിയുടെ ഭാര്യ നിർമലാ മാണി (57) ഒന്നര വർഷമായി ചികിത്സയിലാണ്.  ഇതുവരെയുള്ള ചികിത്സ സ്വന്തമായി നടത്തിയെങ്കിലും  ഇനിയുള്ള ചികിത്സയ്ക്കായി 8 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 

ഇത്രയും തുക കണ്ടെത്താൻ മാർഗമില്ലാതെ കുടുംബം ബുദ്ധിമുട്ടുകയാണ്.  ഇവരുടെ കുടുംബത്തെ സഹായിക്കാനായി ഗ്രാമ പഞ്ചായത്ത് അംഗം ഷീബ സെബാസ്റ്റ്യൻ ചെയർമാനായും ജോസഫ് മാണിശ്ശേരി കൺവീനറായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കുകയാണ്. സാമ്പത്തിക സഹായം സ്വീകരിക്കാനായി കേരള ഗ്രാമീണ ബാങ്ക് വാഴവറ്റ ശാഖയിൽ 40138101029738 (IFSC KLGB0040138) നമ്പറായി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9400999138

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA