കളിക്കാൻ വിളിക്കല്ലേ, അർച്ചനക്കുട്ടിക്കു വയ്യ; സഹായം തേടി കുടുംബം

archana
അർച്ചന
SHARE

ഒറ്റപ്പാലം ∙ പനിനീർ പൂ പോലൊരു പെൺകുട്ടി. ഓണക്കാലത്തു മുറ്റത്തു വിരിയുന്ന പൂക്കളത്തിനു ചുറ്റും കുസൃതിയോടെ ഓടിക്കളിക്കേണ്ട ഒന്നര വയസ്സുകാരി. പക്ഷേ, അവളുടെ വീട്ടിൽ ഇത്തവണ പൂവിളിയും പൂക്കളവും കളിചിരികളുമില്ല.  ഇവൾ, അർച്ചന. ചുനങ്ങാട് വാണിവിലാസിനി വാണോപ്പാടത്തു പ്രസാദ്– ബിന്ദു ദമ്പതികളുടെ 2 മക്കളിൽ ഇളയവൾ. ഈ കുരുന്നിനു മജ്ജ മാറ്റിവയ്ക്കൽ അനിവാര്യമായ രോഗമാണ് (ഇൻഹെറിറ്റഡ് ബോൺ മാരോ ഫെയിലിയർ). ഒൻപതു മാസം പ്രായമുള്ളപ്പോൾ ബാധിച്ച പനിയായിരുന്നു ആദ്യ ലക്ഷണം.

പിന്നീട്, വായിലൂടെ ചെറിയ തോതിൽ രക്തപ്രവാഹം തുടങ്ങി. തൃശൂർ മെഡിക്കൽ കോളജിലെ പരിശോധനയിൽ ഗുരുതര രോഗം തിരിച്ചറിഞ്ഞു. വിദഗ്ധ പരിശോധനയ്ക്കു വെല്ലൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മജ്ജ മാറ്റൽ മാത്രമാണു പരിഹാരമെന്നു തീർപ്പായി. ശസ്ത്രക്രിയയ്ക്കു പണം കണ്ടെത്താൻ നാട്ടിലേക്കു മടങ്ങിയതിനു പിന്നാലെയായിരുന്നു രാജ്യമാകെ കോവിഡ് വ്യാപനം. ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണു ചികിത്സ. മജ്ജ മാറ്റിവയ്ക്കലിനു രക്ത ബന്ധങ്ങളിൽനിന്നു ദാതാവിനെ കണ്ടെത്താനുള്ള മാച്ചിങ് ടെസ്റ്റ് കഴിഞ്ഞു.

കുഞ്ഞു പെങ്ങളുടെ ശസ്ത്രക്രിയയ്ക്ക് അഞ്ചു വയസ്സുകാരൻ പ്രബിൻ രക്തദാതാവാകും. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകൾക്കും 15 ലക്ഷത്തിലേറെ രൂപ കണ്ടെത്തണം. പണം സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണു പെയിന്റിങ് തൊഴിലാളിയായ പ്രസാദ്.

ചികിത്സാ സഹായ സമിതി രൂപീകരിച്ചു  നാട്ടുകാർ കൂടെയുണ്ട്. പക്ഷേ, ലക്ഷ്യം ഇപ്പോഴും ദൂരെയാണ്.ഒറ്റപ്പാലം ഫെഡറൽ ബാങ്ക്  ശാഖയിലാണു ധനസമാഹരണത്തിനു തുറന്ന അക്കൗണ്ട്. നമ്പർ: 14310100158945. ഐഎഫ്എസ്‌സി: എഫ്ഡിആർഎൽ0001431. ഫോൺ: 9746618063 (വി. പ്രസാദ്).


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA