ആശുപത്രി കട്ടിലിൽ കണ്ണീരുമായി കൈലാസ്, സ്വപ്നങ്ങൾ ചിറകുവിരിക്കാൻ കരുണ കാണിക്കണം

kailas.jpg.image.845.440
കൈലാസ്
SHARE

തിരുവനന്തപുരം∙ കൈലാസിന്റെ സ്വപ്നങ്ങൾ ചിറകുവിരിക്കും മുൻപ് തന്നെ വിധിയുടെ കൂട്ടിലടയ്ക്കപ്പെട്ടു. ഇന്ന് ആശുപത്രി കട്ടിലിൽ എല്ലാം അടിയറവച്ച് തന്റെ കുടുംബത്തിനൊപ്പം കണ്ണീരുമായി കഴിയുകയാണ്. പഠിക്കാൻ മിടുക്കനായിരുന്ന കൈലാസിന് ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്നും  തളർച്ചയും ക്ഷീണവും  അനുഭവപ്പെട്ടത്.

ക്ലാസ് കഴിഞ്ഞു വരുന്നതിന്റെയാണെന്നു കരുതി രക്ഷിതാക്കൾ ആദ്യം വേണ്ടത്ര ശ്രദ്ധിച്ചില്ല. മുഖത്തും ശരീരത്തും ക്രമേണ നീരുവന്നു. ഒരു ദിവസം തളർന്നു വീണു ആശുപത്രിയിലെത്തിച്ചപ്പോഴാണ് 2 വൃക്കകളും തകരാറിലാണെന്ന് വലിയ ദുരന്തവാർത്ത ആ കുടുംബത്തിലേക്കെത്തുന്നത്.

 2 വർഷമായി ആഴ്ചയിൽ 2 ഡയാലിസിസ് ചെയ്യണം കൈലാസിന്. ബന്ധുക്കൾ വ്യക്കദാനത്തിനൊക്കെ തയാറായെങ്കിലും ശസ്ത്രക്രിയയ്ക്കുള്ള ചെലവ് താങ്ങാനാകുന്നതല്ല ഇൗ കുടുംബത്തിന്.  തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഇപ്പോൾ ചികിൽസ തേടിയത്. പക്ഷേ വൃക്ക മാറ്റിവയ്ക്കലിന് അധികം താമസിക്കരുതെന്ന് ഡോക്ടർമാരുടെ നിർദേശമുള്ളതിനാൽ സ്വകാര്യ ആശുപത്രികളെ സമീപിച്ചു. 50 ലക്ഷത്തിനടുത്താണ് ചെലവ് വരുക. ഒ പോസിറ്റീവ് വൃക്കയും കണ്ടെത്തണം. ഇതിനായി ബന്ധുക്കളുടെ പരിശോധനകൾ നടക്കുന്നു. 

കൈലാസിന്റെ ജീവൻ തിരിച്ചുനൽകാൻ പിതാവ് സജികുമാറും, അമ്മ രതിയും ഇനി സുമനസുകളുടെ കാരുണ്യം തേടുകയാണ്. മെഡിക്കൽ കോളജിൽ ചെറിയ ജോലിയുണ്ടേ സജികുമാറിന്. ഇതു കുടുംബം പോറ്റി കഷ്ടിച്ച് പോകാൻ മാത്രമുള്ള വരുമാനം മാത്രമാണ്. 2 വർഷത്തെ ചികിൽസകൊണ്ട് ഒരുപാട് കടവുമായി. ഇനി ദൈവത്തോട് കൈനീട്ടി കാത്തിരിക്കുകയാണ് ഇൗ മാതാപിതാക്കൾ. സഹായിക്കാൻ മനസുള്ളവർ ഇൗ കുടുംബത്തിന് ഒരു താങ്ങാകണം, 

അമ്മ രതിയുടെ പേരിലാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്

V. Rathi

AC NO-67390423320

IFSC CODE -SBIN0070029

SBI Medical college branch

Thiruvananthapuram

mobile -9447006376,7994694653

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA