അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു

noble
SHARE

തൊടുപുഴ ∙ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിർധന യുവാവ് ചികിത്സാ സഹായം തേടുന്നു. ആലക്കോട്  അഞ്ചിരി സ്വദേശി കാരാമ്മേൽ മാത്യുവിന്റെ മകൻ നോബിളാണ് (36) അപകടത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 30 നു രാത്രി തൊടുപുഴ – ഊന്നുകൽ റോഡിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നോബിളിനെ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

മുഖത്ത് ഗുരുതര പരുക്കേറ്റ യുവാവിന്റെ ചികിത്സയ്ക്കായി ഇനിയും 5 ലക്ഷം രൂപ കൂടി വേണം. പ്രായമായ മാതാപിതാക്കളും സഹോദരനും അടങ്ങുന്ന  കുടുംബത്തിന് ചികിത്സാ ചെലവുകൾ താങ്ങാവുന്നതിനപ്പുറമാണ്. സുഹൃത്തുക്കളുടെയും മറ്റും സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സ നടന്നത്. തുടർ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ.

നോബിളിനെ സഹായിക്കുന്നതിനായി സഹോദരൻ അനിൽ, പൊതുപ്രവർത്തകൻ ആന്റോ ആന്റണി, അധ്യാപകൻ ജോൺസൻ ഐസക് എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് തൊടുപുഴ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്.  അക്കൗണ്ട് നമ്പർ : 11210100288069, ഐഎഫ്എസ്‌സി കോഡ് : എഫ്ഡിആർഎൽ 0001121.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA