ADVERTISEMENT

തൊടുപുഴ ∙ അർബുദം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മ ചികിത്സ സഹായം തേടുന്നു. വെങ്ങല്ലൂർ കണ്ടത്തിൻകര കെ.ജി.പൊന്നമ്മ (65)യാണ് ചികിത്സ സഹായം തേടുന്നത്. കാലിനും നടുവിനും വേദന ആയതിനെ തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പൊന്നമ്മയ്ക്ക് വിദഗ്ധ പരിശോധനയിൽ ആണ് എല്ലിനു അർബുദം ബാധിച്ചതായി കണ്ടെത്തിയത്. ഇതെ തുടർന്ന് ഇവരെ രണ്ടാഴ്ച മുൻപ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ്ക്ക് വിധേയ ആയ പൊന്നമ്മ അവിടെ ചികിത്സയിൽ കഴിയുകയാണ്. ഇനി കീമോ ഉൾപ്പെടെ ഉള്ള കൂടുതൽ ചികിത്സകൾ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നിർധന കുടുംബാംഗമായ പൊന്നമ്മയുടെ മകൻ ബാബുവിനെ ഏതാനും മാസം മുൻപ് ബൈക്ക് ഇടിച്ചതിനെ തുടർന്ന് തലയ്ക്ക് സാരമായി പരുക്കേറ്റ് ചികിത്സയിൽ ആയിരുന്നു. പെയിന്റിംഗ് തൊഴിലാളി ആയ ബാബുവിന് ചികിത്സക്ക് ആയി ലക്ഷകണക്കിനു രൂപ വേണ്ടി വന്നു. ഇത് തന്നെ വിവിധ സംഘടനകളും മറ്റും സഹായിച്ചാണ് ശസ്ത്രകിയും മറ്റും നടത്തിയത്. 

 

ഇതിന്  പിന്നാലെയാണ് പൊന്നമ്മക്ക് ചികിത്സ വേണ്ടി വന്നത്. ഇപ്പോൾ തന്നെ ചികിത്സക്ക് വൻതുക ചെലവായി. ഇനിയും ചികിത്സക്കും മറ്റുമായി വലിയ തുക കണ്ടെത്തണം. നിർധന കുടുംബാംഗമായ പൊന്നമ്മയുടെ ചികിത്സക്ക് പണം കണ്ടെത്താൻ മാർഗം ഇല്ലാതെ  കഷ്ടപ്പെടുകയാണ്.  

 

തൊടുപുഴ പ‍ഞ്ചാബ് നാഷണൽ ബാങ്കിൽ പൊന്നമ്മയുടെ പേരിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട്   നമ്പർ–4355001702005800. ഐഎഫ്എസ്‌സി കോഡ്– പിയുഎൻബി0435500.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com