ADVERTISEMENT

തൊടുപുഴ ∙ ഹൃദയ വാൽവിന്റെ തകരാറിനെ തുടർന്നു ചികിത്സയിൽ കഴിയുന്ന വീട്ടമ്മ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. ഏഴുമുട്ടം വട്ടക്കാവുങ്കൽ പ്രതീഷ് കുമാറിന്റെ ഭാര്യ അമ്പിളി (35) ആണ് ചികിത്സാ സഹായം തേടുന്നത്. 

 

17 വർഷമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ് അമ്പിളി. ഇതിനിടയിൽ 2016 ൽ സ്ട്രോക്ക് വന്ന് ഇടതുവശം പൂർണമായി തളർന്നു പോയി. ചികിത്സ തുടരുന്നതിനിടെ, തുടർന്നുള്ള 3 വർഷവും തുടർച്ചയായി സ്ട്രോക്ക് വന്നതോടെ ഇപ്പോൾ പരസഹായമില്ലാതെ  ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. 

 

ഹൃദയത്തിന്റെ രണ്ടു വാൽവും മാറ്റിവച്ചാലേ മുന്നോട്ടു പോകാൻ കഴിയൂ എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. ഇതിനു ഏകദേശം 10 ലക്ഷം രൂപ ചെലവ് വരുമെന്നു പ്രതീഷ്കുമാർ പറയുന്നു. കൂലിപ്പണിക്കാരനായ പ്രതീഷ് കുമാറിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് അമ്പിളിയും രണ്ടു മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം കഴിയുന്നത്. ആകെ 5 സെന്റ് സ്ഥലവും അതിൽ ചെറിയ വീടും മാത്രമാണുള്ളത്. ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ഉള്ള പണം എങ്ങനെ കണ്ടെത്തും എന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ഇവരുടെ ആകെയുള്ള പ്രതീക്ഷ.

 

അമ്പിളി പ്രതീഷ് കുമാറിന്റെ പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 3275731059. ഐഎഫ്എസ്‌സി കോഡ് : സിബിഐഎൻ 0284108.  ഫോൺ : 9961151146

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com