വൃക്ക തകരാറിലായി യുവതി, കടക്കെണിയിൽ കുടുംബം

haseena
SHARE

ജീവിതത്തിനു മുന്നിൽ കണ്ണീരുമായി നില്‍ക്കുകയാണ് ചവറ മുകുന്ദന്പുരം അമ്പോലി പടിഞ്ഞാറ്റേത്തറയിൽ നിസാം കൊട്ടുകാടിന്റെ കുടുംബം രാഷ്ട്രീയ പാർട്ടികൾക്കു തിരഞ്ഞെടുപ്പു പ്രചാരണ ഗാനങ്ങളും പാരഡി ഗാനങ്ങളുമെഴുതിയാണ് നിസാം 3 മക്കളടങ്ങിയ തന്റെ കുടുംബത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്.

 ഭാര്യയെ ബാധിച്ച വൃക്കരോഗത്തിനു മുന്നിൽ നിസഹായനാണ് ഈ കലാകാരന്‍. ഒരു തവണ ഡയാലിസിസ് ചെയ്യാൻ 5000 രൂപ വേണം. ആഴ്ചയിൽ 3 തവണ ചെയ്യണം. പലരിൽ നിന്നും കടം വാങ്ങിയും സുമനസ്സുകളുടെ സഹായത്തോടെയാണ്  ഡയാലിസിസ് മുടങ്ങാതെ നടത്തുന്നത്.

വൃക്ക മാറ്റിവയ്ക്കൽ മാത്രമാണു പരിഹാരമെന്നു ഡോക്ടർമാർ പറഞ്ഞതോടെ നിസാം തന്റെ വൃക്ക നൽകാൻ തീരുമാനിച്ചു. വിധി വീണ്ടും ക്രൂരത കാണിച്ചു. നിസാമിന്റെ വൃക്ക യോജിക്കില്ല, ഇനി സുമനസ്സുകൾ സഹായിക്കേണ്ടതുണ്ട്. 40 ലക്ഷത്തോളം രൂപ ശസ്ത്രക്രിയയ്ക്കായി ആവശ്യമുണ്ട്.

ബാങ്ക് അക്കൗണ്ട് നാട്ടുകാർ ആരംഭിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് പടപ്പനാൽ ശാഖ

അക്കൗണ്ട് നമ്പര്‍– 19980100080557

ഐഎഫ്എസ്സി കോഡ് – എഫ്ഡിആർഎൽ001998

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA