ഹൃദയ സംബന്ധമായ അസുഖം, ഇപ്പോൾ വൃക്കയും തകരാറില്‍

abel-chacko
ചികിത്സ സഹായം തേടുന്ന ആബേൽ ചാക്കോ
SHARE

തൊടുപുഴ ∙ വൃക്കകൾ തകരാറിൽ ആയി ചികിത്സയിൽ കഴിയുന്ന തെക്കുംഭാഗം അയ്യമ്പാറ ആലാക്കുന്നേൽ ആബേൽ ചാക്കോ(88) ഉദാരമതികളിൽ നിന്ന് ചികിത്സ സഹായം തേടുന്നു.നേരത്തെ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്ന ആബേലിന് ഇപ്പോൾ വൃക്കകൾ കൂടി  തകരാറിൽ ആയതോടെ ചികിത്സക്കുള്ള പണം കണ്ടെത്താൻ മാർഗമില്ലാതെ കഷ്ടപ്പെടുകയാണ്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്.    സാമ്പത്തിക പരാധീനത കാരണം മരുന്ന് വാങങാൻ കഴിയുന്നില്ല. ആബേലിന്റെ ഭാര്യ മേരിയും കാൽ മുട്ടുകൾക്ക്  തകരാർ ബാധിച്ചതിനാൽ നടക്കാൻ കഴിയാതെ വീട്ടിൽ തന്നെ കഴിയുകയാണ്. കൂലിപ്പണി ചെയ്ത് കഴിഞ്ഞിരുന്ന കുടുംബത്തിന് ഇപ്പോൾ ഭാരിച്ച ചികിത്സ ചെലവ് കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ അവിവാഹിതരായ 2 ആൺ മക്കൾ  വീട്ടിൽ ഉണ്ടെങ്കിലും  പണി ഒന്നും ഇല്ലാത്തതിനാൽ മരുന്നും മറ്റും   വാങ്ങാൻ ബുദ്ധിമുട്ടുകയാണ്. ആബേലിനും ഭാര്യയ്ക്കും ലഭിക്കുന്ന തുഛമായ പെൻഷൻ തുക കൊണ്ടാണ് ഇവർ ഇപ്പോൾ കഴിയുന്നത്.   

ഇരുവർക്കും സ്ഥിരമായി ചികിത്സ ആവശ്യമായതിനാൽ ഇതിനുള്ള മാർഗമില്ലാതെ വലയുന്ന ഇവർ ഉദാരമതികളിൽ നിന്നു സഹായം അഭ്യർഥിക്കുന്നു. ആബേൽ ചാക്കോയുടെ പേരിൽ തെക്കുംഭാഗം എസ്ബിഐയിൽ അക്കൗണ്ട് ഉണ്ട്. നമ്പർ: 67220451401. ഐഎഫ്എസ്‌സി കോഡ്–എസ്ബിഐഎൻ0070408.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA