സീമയുടെ ജീവൻ കാക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

SHARE

വൈക്കം ∙  ഇരു വൃക്കകളും തകരാറിലായ യുവതി ചികിത്സിക്കാൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. വൈക്കം കിഴക്കേ നടയിൽ അറക്കപ്പറമ്പ് വീട്ടിൽ രമേഷ് നായ്ക്കിന്റെ ഭാര്യ സീമ മോൾ ആണ് സഹായത്തിനായി കാത്തിരിക്കുന്നത്.  2വർഷമായി ഡയാലിസിസ് ഉൾപ്പെടെയുള്ള ചികിത്സകൾ നടത്തി വരുന്നുണ്ടെങ്കിലും വൃക്ക മാറ്റി വയ്ക്കൽ അല്ലാതെ മറ്റ് മാർഗം ഇല്ലെന്നാണ് ഡോക്ടർ പറയുന്നത്.

മരപ്പണിക്കാരനായ ഭർത്താവിന് ഇതിനുള്ള വരുമാനം ഇല്ല.  നല്ലവരായ നാട്ടുകാരുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.  സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് സി.കെ.ആശ എംഎൽഎ രക്ഷാധികാരിയായി ചികിത്സാ സഹായ നിധി രൂപീകരിച്ചു. ധനലക്ഷ്മി ബാങ്ക് വൈക്കം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. രമേഷ് നായിക്.ആർ, എസ്.ബി അക്കൗണ്ട് നമ്പർ 004800100176636. ഐ.എഫ്.സി. കോഡ് DLXB 0000048

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA