ഇരുവൃക്കകളും തകരാറിലായ നിഥിന്റെ ചികിത്സയ്ക്കായി നാടൊരുമിക്കുന്നു

alappuzha-nidhin
SHARE

കലവൂർ ∙ ഇരുവൃക്കകളും തകരാറിലായി അടിയന്തിര ശസ്ത്രക്രിയ ആവശ്യമായ നിഥിന് ചികിത്സ സഹായം സ്വരൂപിക്കാൻ നാടൊരുങ്ങി. മാരാരിക്കുളം പുത്തൻപുരയ്ക്കൽ ശിവദാസിന്റെ മകൻ നിഥിൻ പി.ദാസി(30)ന്റെ ചികിത്സയ്ക്കാണ് നാട്ടുകാർ ചേർന്ന് സഹായനിധി രൂപീകരിച്ച് നാളെ വീടുകളിൽ ഫണ്ട് സമാഹരണത്തിന് എത്തുന്നത്.  കഴിഞ്ഞ മാർച്ചിൽ തീരുമാനിച്ചിരുന്ന ശസ്ത്രക്രിയ കോവിഡിനെ തുടർന്നാണ് നീണ്ടത്. ഡയാലിസിസിനും മരുന്നിനുമായി ഭീമമായ തുക ചെലവായി കഴിഞ്ഞു. ഇനിയും 28 ലക്ഷത്തോളം രൂപ ആവശ്യമാണ്. പഞ്ചായത്ത് അംഗം രശ്മി രാജേഷ് ചെയർപഴ്സണായും വി.വിജീഷ് കുമാർ കൺവീനറുമായാണ് ചികിത്സ സഹായ സമിതി രൂപീകരിച്ചിരിക്കുന്നത്.  ഫോൺ: 9400048701.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA