കിഡ്നി രോഗത്തെ തുടർന്നു ദുരിതത്തിൽ ആയ യുവാവ് ചികിത്സ സഹായം തേടുന്നു

sasi-narayanan
SHARE

പള്ളിക്കത്തോട് ∙ ഗുരുതര കിഡ്നി രോഗത്തെ തുടർന്നു ദുരിതത്തിൽ ആയ യുവാവ് ചികിത്സ സഹായം കണ്ടെത്താൻ സാധിക്കാതെ വിഷമിക്കുന്നു.രണ്ട് കിഡ്നിയും തകരാറിൽ ആയ ആനിക്കാട് പൂവത്തിങ്കൽ ശശി നാരായണൻ ( 43) ആണ് ദുരിതത്തിൽ കഴിയുന്നത്. ആഴ്ചയിൽ  3ദിവസം ഡയാലിസിസ് നടത്തിയാണ് ജീവൻ  നിലനിർത്തുന്നത്.കോവിഡ് കാലം ആയതിനാൽ മറ്റ് ആശുപത്രികളിലേക്കു ചികിത്സക്കു പോകാൻ കഴിയാതെ വരുന്നതും ശശിനാരായണനെ വിഷമഘട്ടത്തിൽ ആക്കുന്നു. 

സ്വകാര്യ ആശുപത്രിയിൽ നാട്ടുകാരുടെയും ബന്ധുജനങ്ങളുടെയും സഹകരണത്തിൽ ആണ് ഡയാലിസിസ് നടത്തി വരുന്നത്. ശശിയുടെ ഭാര്യ നേരത്തെ പിണങ്ങി പോയിരുന്നു. സഹോദരങ്ങളുടെ സഹകരണത്തിലാണ് ശശി താമസിച്ചു വരുന്നത്.ചികിത്സ സഹായത്തിനു  തുക  കണ്ടെത്താൻ ആകാതെ സഹോദരങ്ങളും വിഷമിക്കുക ആണ്. കാരുണ്യമതികളുടെ സഹായം കിട്ടിയെങ്കിലെ ശശിക്കു ജീവിതത്തിൽ പ്രതീക്ഷയോടെ മുന്നോട്ടു പോകാൻ സാധിക്കു. ഇതിനായി ഇവർ പ്രതീക്ഷയോടെ കാത്തിരിക്കുക ആണ്. 

എസ്ബിഐ പള്ളിക്കത്തോട് ബ്രാഞ്ചിൽ ശശിനാരായണന്റെ പേരിൽ അക്കൗണ്ട് ഉണ്ട്. 

അക്കൗണ്ട് നമ്പർ – 67326813170. 

ഐഎഫ്എസ് സി  കോഡ്– എസ്ബിഐഎൻ– 0070247. 

ഫോൺ– മനോഹരൻ– 9847159811

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA