പാൻക്രിയാസ് തകരാർ, ദഹനശേഷി നഷ്ടപ്പെട്ടു; അടിയന്തര ശസ്ത്രക്രിയ വേണം

sudheer-charity
സുധീഷ്
SHARE

കൊല്ലം ∙ പാൻക്രിയാസിന്റെ തകരാർ മൂലം ദഹനശേഷി നഷ്ടപ്പെട്ട യുവാവ് അടിയന്തര ശസ്ത്രക്രിയയ്ക്കായി ചികിൽസാ സഹായം തേടുന്നു. കൊല്ലം വടക്കേവിള ഇക്ബാൽ നഗർ നെടിയിലഴികത്തു കിഴക്കതിൽ സുധീർ (35) ആണു ചികിൽസാ സഹായം തേടുന്നത്. ഏഴു വർഷം മുൻപ് പാ‍ൻക്രിയാസിലുണ്ടായ കല്ലാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലായത്.

കാലക്രമേണ ദഹനശേഷി നഷ്ടപ്പെടുകയായിരുന്നു. ഇപ്പോൾ സാധാരണ പോലെ ഭക്ഷണം പോലും കഴിക്കാനാകാത്ത അവസ്ഥയിലാണു സുധീർ. ജോലിക്കു പോകാൻ കഴിയാത്തതിനാൽ  മരുന്നു വാങ്ങാൻ കഴിയാറില്ല. ഇതോടെ വേദനസംഹാരികൾ മാത്രം കഴിച്ചു ജീവിതം തള്ളി നീക്കുകയാണ് ഈ യുവാവ്.

അടിയന്തരമായി ശസ്ത്രക്രിയ നടത്തിയാൽ അവസ്ഥ വ്യത്യാസപ്പെടുമെന്നാണു ഡോക്ടർമാർ പറഞ്ഞത്. സുധീറിന്റെ മാതാവ് വീട്ടുജോലികൾക്കു പോയി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് ഇപ്പോൾ ഈ കുടുംബം മുന്നോട്ടു പോകുന്നത്. സ്വന്തമായി വീടില്ലാത്തതിനാൽ വാടക വീട്ടിലാണ് ഇരുവരും കഴിയുന്നത്.

വാടക പോലും കൊടുക്കാൻ നിവർത്തിയാത്ത അവസ്ഥയാണിപ്പോഴെന്നും ഇവർ പറയുന്നു. ചികിൽസാധന ശേഖരണത്തിനായി കോ‍ർപറേഷൻ ബാങ്ക് പള്ളിമുക്ക് ശാഖയിൽ സുധീർ എന്നെ പേരിൽ അക്കൗണ്ട് തുറന്നു. നമ്പർ – 52010126 9071505 ഐഎസ്എഫ്‌സി CORP0000089. ഫോൺ: 94969 91910

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA