ADVERTISEMENT

പത്തനംതിട്ട ∙ ജന്മനാ ശരീരിക വൈകല്യം ഉള്ള മകന്റെ ചികിത്സയ്ക്കും ആഹാരത്തിനും പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കൂടൽ ഇഞ്ചാപ്പാറ പറങ്കിമാന്തോട്ടത്തിൽ ജോബി തോമസും ഭാര്യ ലതയും. 13 വയസ്സുള്ള ഇവരുടെ മകൻ ബെനറ്റ് തനിയെ എഴുന്നേറ്റ് നിൽക്കുകയോ ഇരിക്കുകയോ, നടക്കുകയോ, സംസാരിക്കുകയോ ചെയ്യില്ല. സെറിബൽ പൾസി എന്ന അസ്ഥയാണിത്.   

 

ഇതിനു വേണ്ടി ഫിസിയോ തെറപ്പിയും പാലക്കാട്‌, ഒറ്റപ്പാലം, കയറുംപാറ ഉള്ള സ്വാമി നിർമലന്ദഗിരിയുടെ ആയുർവേദചികിത്സ ചെയ്യുന്നുണ്ട്. 10 ാം മാസം മുതൽ ഫിക്സ് ഉണ്ടാക്കാൻ തുടങ്ങിയതിനാൽ  ഇതിന്റെ ചികിത്സ ഇപ്പോൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചെയ്യുന്നു. ബെനറ്റിന് മുറിച്ചുണ്ട്, മേൽ അണ്ണാക്ക് ഇല്ല, മൂക്കിൽ നിന്നും കണ്ണിലേക്കുള്ള ദ്വാരം തുറന്നിട്ടില്ല, വലതു കണ്ണിന് മുകളിൽ ഒരു മുഴയുണ്ട്. ഇവയുടെ ഓപ്പറേഷൻ നടത്തി. ഇനി  മോണ വെച്ചു പിടിപ്പിക്കാനും വൃഷണം താഴെ ഇറക്കാനും കാലിന്റെ പത്തി നിവർത്താനും ഉള്ള ഓപ്പറേഷൻ ബാക്കിയാണ്. ആയുർവേദ ചികിത്സ ചെയ്യുന്നത് കൊണ്ട് മകന് ഒരുപാട് മാറ്റം ഉണ്ടെന്ന് ജോബി പറയുന്നു.  ഇപ്പോൾ എഴുന്നേൽപിച്ച് ഇരുത്തിയാൽ ഇരിക്കും. ആയുർവേദ ചികിത്സ ചെയ്യാൻ മാസം 20, 000 രൂപയ്ക്കു മേൽ ചിലവ് വരുന്നുണ്ട്. പിന്നെ ഫിസിയോ തെറപ്പിയും ബാക്കിയുള്ള ചികിത്സയും ഇതിനു പുറമെ ആണ്.  

 

കൂലിപ്പണി ചെയ്തു കുടുംബം പുലർത്തുന്ന ജോബിയും വീട്ടമ്മയായ ലതയും മകന്റെ തുടർചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. ഫെഡറൽ ബാങ്ക് കൂടൽ ശാഖയിലെ ജോബി തോമസിന്റെ അക്കൗണ്ട് നമ്പറും ഐഎഫ്എസ്ഇ കോഡും ചുവടെ ചേർക്കുന്നു.

അക്കൗണ്ട് നമ്പർ: 12060100130483. ഐഎഫ്എസ്ഇ കോഡ്: FDRL 0001206. ഫോൺ: 9645869110 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com