ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

kaladharan21102020
SHARE

തൊടുപുഴ ∙ ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥൻ തുടർചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. തൊടുപുഴ കാഞ്ഞിരമറ്റം ശ്രീനിവാസമഠം എസ്.‌സി. കലാധരൻ (74) ആണ് ചികിത്സാസഹായം തേടുന്നത്. കഴിഞ്ഞ 9 വർഷമായി ഡയാലിസിസിനു വിധേയനായി വരികയാണ് ഇദ്ദേഹം. ചികിത്സയ്ക്കായി  ലക്ഷങ്ങൾ ചെലവായി. റിട്ട.അധ്യാപകനായ കലാധരനു കിട്ടുന്ന തുച്ഛമായ പെൻഷൻ തുക മാത്രമാണ് ഇദ്ദേഹവും ഭാര്യ ചന്ദ്രികയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. 

വാടക വീട്ടിലാണ് ഇവർ കഴിയുന്നത്. ആഴ്ചയിൽ 2 തവണ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിനു വിധേയനാകണം. ചികിത്സയ്ക്ക് ആഴ്ചയിൽ 4,000 രൂപ ചെലവു വരും. മറ്റു വരുമാന മാർഗമൊന്നുമില്ലാത്തതിനാൽ ചികിത്സ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്.  തുടർ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. എസ്.സി. കലാധരന്റെ പേരിൽ എസ്ബിഐ തൊടുപുഴ ടൗൺ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. 

അക്കൗണ്ട് നമ്പർ : 57069592449, ഐഎഫ്എസ്‌സി കോഡ് : എസ്ബിഐഎൻ 0070155

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA