നാലു പേരടങ്ങുന്ന കുടുബത്തിന്റെ ഏക അത്താണി; ജീവൻ നിലനിർത്താൻ സഹായം തേടുന്നു

Bipin-Jose
SHARE

കോട്ടയം ∙ നാലു പേരടങ്ങുന്ന കുടുബത്തിന്റെ ഏക അത്താണിയായ യുവാവ് ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നു. ഇരു വൃക്കകളും തകരാറിലായ വടവാതൂർ മലയിൽ ബിപിൻ ജോസാണ് (33) ചികിത്സാ സഹായത്തിനു വേണ്ടി കാത്തിരിക്കുന്നത്. പിക്കപ്പ് വാൻ ഡ്രൈവറായിരുന്ന ബിപിൻ ഭാര്യയും രണ്ടു വയസ്സുള്ള കുഞ്ഞും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ പരിപാലിക്കുന്നതിനിടെയാണ് വില്ലനായി വൃക്കരോഗം എത്തിയത്.

പനിയും ശരീരത്തിലെ പല ഭാഗത്തും നീരും ബാധിച്ചതോടെ ആശുപത്രിയിലെത്തി പരിശോധന നടത്തി. ഇതോടെയാണ് ഇരു വൃക്കകളും തകരാറിലാണെന്നു കണ്ടെത്തിയത്. ഇതോടെ ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണു ബിപിൻ. കുടുംബത്തിലെ ഏക വരുമാനം നിലച്ചോതോടെ ചികിൽസയും കുടുംബചെലവുകളും എങ്ങനെ മുന്നോട്ടു കൊണ്ടു പോകുമെന്ന് അറിയാത്ത അവസ്ഥയിലാണിവർ.

ചികിൽസാ ധനം ശേഖരിക്കാനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി, പഞ്ചായത്ത് അംഗം രജനി സന്തോഷ് എന്നിവർ രക്ഷാധികാരികളായ സമിതി കളത്തിപ്പടി കാത്തലിക് സിറിയൻ ബാങ്കിൽ ബിപിൻ ജോസ് മലയിൽ ജീവൻ രക്ഷാ സഹായ സമിതിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 030804204360195001. ഐഎഫ്എസ്‌സി– സിഎസ്ബികെ 0000308. ഫോൺ: 9847660202.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA