മുഹമ്മദ് സിയാന് ജീവിതത്തിലേക്ക് പിച്ചവയ്ക്കാൻ സുമനസ്സുകൾ കനിയണം

alp
SHARE

അമ്പലപ്പുഴ ∙ രക്തത്തിൽ അണുബാധയേറ്റു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള മുഹമ്മദ‌് സിയാനു ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസ്സുകൾ കനിയണം. പുന്നപ്ര പറവൂർ വാളത്താറ്റുമഠം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സിദ്ധിക്കിന്റെയും കാവ്യയുടെയും രണ്ടാമത്തെ കുഞ്ഞാണ് മുഹമ്മദ് സിയാൻ. ശരീരത്തിൽ നീർക്കെട്ട് ഉണ്ടായതിനെ തുടർന്ന് മൂന്നു മാസം മുൻപ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. രക്തത്തിൽ അണുബാധയ്ക്കു ‌പുറമേ ശരീരത്തിനു പ്രതിരോധ ശേഷിയും കുറഞ്ഞു വരുന്നതായി പരിശോധനയിൽ കണ്ടെത്തി.

അടിയന്തിര ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 5 ലക്ഷം രൂപയ്ക്ക് മേൽ ചെലവു വരും. വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ വന്നതിനെ തുടർന്ന് വീടു ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയിലാണ് കുടുംബം. മുഹമ്മദ് സിയാന്റെ ചികിത്സയ്ക്കായി കാവ‌്യയുടെ മാതാവ് എസ്. കലയുടെ പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ആലപ്പുഴ ശാഖയിൽ  അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ 3955076777 ഐഎഫ്എസ്‌സി കോഡ്.സിബിഐ എൻ 0280948. ഫോൺ. 9895468577, 9400771513.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA