രമണിയോടും കുടുംബത്തോടും കരുണ തോന്നുമോ

charity-ramani
SHARE

വെണ്ണിക്കുളം ∙ ഏതാണ്ടു പൂർണമായും രോഗം കീഴടക്കിയ ജീവിതം. ഒപ്പം ദുരിതങ്ങളുമെത്തിയാൽ ഒരു സാധാരണ വീട്ടമ്മ എന്തു ചെയ്യും? സുമനസ്സുകളിൽ മാത്രം പ്രതീക്ഷയർപ്പിച്ചാണ്  തെള്ളിയൂർ വട്ടമല ചരിവുകാലായിൽ സി.എ. രമണി  (62)  ജീവിതം തള്ളിനീക്കുന്നത്.  കാൻസർ രമണിക്ക് ഒപ്പംകൂടിയിട്ട് 5 വർഷം.  കരളിനെയും തൈറോയ്ഡിനെയും ആമാശയത്തെയും ബാധിച്ചതോടെ ശസ്ത്രക്രിയ നടത്തി. തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ കീമോ തെറപ്പി തുടരുകയാണ്. രണ്ടാഴ്ചയിൽ ഒരിക്കൽ അവിടെ പോകണം.

ഇതിനു തന്നെ നല്ല ചെലവാണ്. ട്രെയിനിൽ ടിക്കറ്റിന് ഇളവുണ്ടായിരുന്നു. ഇപ്പോൾ ട്രെയിൻ ഓടാത്തതിനാൽ വാഹനം വിളിച്ചു പോകണം. ഓട്ടോ വിളിക്കണമെങ്കിൽ പോലും കുറഞ്ഞതു 3000 രൂപയാകും. നാട്ടുകാരുടെ സഹായത്താൽ നിർമിച്ച വീട്ടിലാണു രമണിയും കുടുംബവും താമസിക്കുന്നത്.  

ബാർബർ തൊഴിലാളിയായിരുന്ന ഭർത്താവ് 9 വർഷമായി ശ്വാസകോശ രോഗത്തിന് ചികിത്സയിലാണ്.  ഇപ്പോൾ ഒരു വശം തളർന്നു പൂർണമായും കിടപ്പിലായി. രമണി ഇടക്കാലത്ത് അങ്കണവാടി ജോലി ചെയ്തിരുന്നു.  ഇപ്പോൾ ജോലിക്ക് പോകാൻ വയ്യ. മകന്റെ ചെറിയ വരുമാനം മാത്രമാണു വീടിന് ആശ്രയം. കീമോ തെറപ്പി തുടരണമെങ്കിൽ പണം വേണം. ഒപ്പം ജീവിതമാർഗവും കണ്ടെത്തണം. നാട്ടുകാരായ ചിലരുടെ ചെറിയ സഹായത്തിലാണ് ഇത്രയും കാലം പിടിച്ചു നിന്നത്. ലോക്ഡൗൺ സമയമായതിനാൽ അതും കുറഞ്ഞു. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വാളക്കുഴി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

നമ്പർ: 67263926251.

ഐഎഫ്എസ് കോഡ്: SBIN0070559.

വിലാസം: സി. എ. രമണി, വട്ടമല ചരിവുകാലായിൽ തെള്ളിയൂർ.

ഫോൺ: 8606296412

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA