ADVERTISEMENT
കലൂർ ∙ ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. കലൂർ കതൃക്കടവ്‌ പാടത്തു തുണ്ടിയിൽ പി.എസ്‌. സച്ചിനാണ്‌ സഹായം തേടുന്നത്‌. എറണാകുളം മഹാരാജാസ്‌ കോളേജിലെ സംഗീത വിദ്യാർഥിയായിരുന്നപ്പോഴാണ്‌ സച്ചിൻ അസുഖബാധിതനാകുന്നത്‌. ചെറിയ കുട്ടിയായിരിക്കുമ്പോൾ ബാലസംഘം എറണാകുളം ഏരിയ സെക്രട്ടറിയും സംഘത്തിന്റെ കുട്ടിക്കൂട്ടം നാടൻപാട്ട്‌ കലാ സംഘത്തിലെ പ്രധാന  ഗായകനും ആയിരുന്നു. കോളേജ്‌ വിദ്യാർഥി ആയിരിക്കെ കൊച്ചിൻ നാട്ടറിവ്‌ കലാസംഘത്തിന്റെ പ്രധാന ഗായകനായി. സംസ്ഥാനത്തും പുറത്തുമായി 1500ൽ അധികം വേദികളിൽ നാടൻപാട്ട്‌ അവതരിപ്പിച്ചു.

രോഗം മൂർച്ഛിച്ചതോടെ ഒന്നരവർഷമായി എറണാകുളം മെഡിക്കൽ ട്രസ്‌റ്റിൽ ചികിത്സയിലാണ്‌. ആഴ്‌ചയിൽ മൂന്നു ഡയാലിസിസ്‌ നടത്തിയാണ്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്‌. അച്ഛൻ പി കെ സാബു മാർക്കറ്റ്‌ ഫെഡിലെ കീഴ്‌ ജീവനക്കാരനാണ്‌. അമ്മ മിനി ഉണ്ടായിരുന്ന താൽക്കാലിക ജോലി മകനെ പരിചരിക്കാനായി ഉപേക്ഷിച്ചു. 13 ലക്ഷത്തിലധികം രൂപ ഇതിനകം ചെലവായി. വൃക്ക മാറ്റിവയ്‌ക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമായി ഇനിയും 25 ലക്ഷത്തിനുമുകളിൽ ചെലവുണ്ട്‌. സാബുവിന്റെ ഏക വരുമാനത്തിൽ നിത്യവൃത്തി കഴിയുന്ന കുടുംബത്തിന്‌ താങ്ങാവുന്നതിലും അധികമാണ്‌ തുക.

സച്ചിന്റെ ചികിത്സാ ആവശ്യത്തിനായി ഇ.എസ്‌. ജോസ്‌ ചെയർമാനായും പ്രൊഫ. മോനമ്മ കൊക്കാട്‌, അഡ്വ. മനു റോയി‌, പി.എൻ. സീനുലാൽ, സിഐസിസി ജയചന്ദ്രൻ എന്നിവർ രക്ഷാധികാരികളായും ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്‌. സോജൻ ആന്റണിയാണ്‌ ജനറൽ കൺവീനർ. കടവന്ത്ര യൂണിയൻ ബാങ്കിലാണ് അക്കൗണ്ട്

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

യൂണിയൻ ബാങ്ക്, കടവന്ത്ര
അക്കൗണ്ട്‌ നമ്പർ: 522802010009563
IFSC: UBIN0552283
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com