തൊടുപുഴ ∙ ഇടുപ്പെല്ല് ദ്രവിച്ചു പോകുന്ന രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സ സഹായം തേടുന്നു. പുതുപ്പരിയാരം ആനിയാട്ട് സോമന്റെ മകൻ എ.എസ്.സനീഷ് (28) ആണ് ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നത്. ഫെറോസ്ലാബ് പണിക്കാരനായിരുന്ന സനീഷിന് 2 വർഷം മുൻപാണ് ഇടുപ്പെല്ലിന് വേദന വന്നതിനെ തുടർന്ന് ഡോക്ടറെ കണ്ടത്.
എല്ല് ദ്രവിക്കുന്ന രോഗമാണെന്ന് തിരിച്ചറിഞ്ഞ് ഒന്നര വർഷം മുൻപ് ശസത്ക്രിയ നടത്തി. എന്നാൽ പിന്നീട് ശരിയായി എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇപ്പോൾ തൊടുപുഴയിലെ സെന്റ് മേരീസ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ നടത്തി കൃത്രിമമായുള്ള ഇടുപ്പെല്ല് സ്ഥാപിച്ചാൽ സനീഷിന് തുടർന്ന് ജോലികൾ ചെയ്യാനാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇതിന് ആശുപത്രിയിൽ മാത്രം 6 ലക്ഷത്തോളം രൂപയാകും. ഈ തുക കണ്ടെത്താൻ അമ്മ ഗീജാ കുമാരിക്ക് കഴിയില്ല. ഇവരുടെ 2 പെൺമക്കളിൽ മൂത്തയാളെ വിവാഹം കഴിച്ചയച്ചു. ഇളയ കുട്ടി പഠിക്കുകയാണ്. മറ്റ് വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാത്ത ഇവർ ചികിത്സയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു.
അമ്മ ഗീജാ കുമാരിയുടെ പേരിൽ തൊടുപുഴ എസ്ബിഐ ശാഖയിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ–20263063290. ഐഎഫ്എസ്സി കോഡ്– എസ്ബിഐഎൻ0008674. ഫോൺ: 7559932509.