വൃക്ക മാറ്റിവയ്ക്കാൻ സഹായം തേടി യുവാവ്

santhosh
SHARE

നെന്മാറ ∙ ഇരു വൃക്കകളും തകരാറിലായ യുവാവു സുമനസ്സുകളുടെ കാരുണ്യം തേടുന്നു. കയറാടി കുന്നത്തുപാടം സന്തോഷ് (37) ഒരു വർഷമായി ദുരിതത്തിലാണ്. 10 മാസം മുൻപു രോഗലക്ഷണം കണ്ടതോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കകൾ മാറ്റിവയ്ക്കണമെന്നാണു ഡോക്ടർമാരുടെ നിർദേശം. മരുന്നുകൾക്കു പുറമേ ഡയാലിസിസും വേണം. ചെത്തുതൊഴിലാളിയായ സന്തോഷിന്റെ വരുമാനത്തിലായിരുന്നു ഭാര്യയും രണ്ടും മൂന്നും വയസ്സായ മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. 

അമ്മയും ജ്യേഷ്ഠനും ഉൾപ്പെടെ താമസിക്കുന്ന വീട് ജപ്തിഭീഷണിയിലാണ്.  സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണു ചികിത്സ. ഇതുവരെ ഒന്നര ലക്ഷം രൂപ ചെലവായി. വൃക്കകൾ മാറ്റിവയ്ക്കാനും തുടർചികിത്സകൾക്കുമായി 20 ലക്ഷം രൂപയിൽ കൂടുതൽ വേണം.സുമനസ്സുകളുടെ കനിവു തേടുകയാണു കുടുംബം. സന്നദ്ധ സംഘടനയായ കയറാടി ഫ്രണ്ട്സ് കൂട്ടായ്മ സന്തോഷിന്റെ പേരിൽ കനറാ ബാങ്ക് കയറാടി ശാഖയിൽ അക്കൗണ്ട് തുടങ്ങി. നമ്പർ: 1794101005205, ഐഎഫ്എസ്‌സി: സിഎൻആർബി0001794. ഫോൺ:  9656917746

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA