ADVERTISEMENT

പാമ്പാടി ∙ ഗുരുതര രോഗത്തെ തുടർന്നു വിദഗ്ദ ചികിത്സ നേരിടുന്ന പത്താം ക്ലാസ് വിദ്യാർഥി ചികിത്സ ചിലവ് കണ്ടെത്താനാകാതെ വിഷമത്തിൽ.. പാറാമറ്റം മൈലാടിക്കരോട്ട് പുഷ്പയുടെ മകൻ ആകാശ് ( 16)ആണ് വിഷമ വൃത്തത്തിൽ കഴിയുന്നത്.കഴിഞ്ഞ ഡിസംബറിൽ കണ്ണിനു രോഗം ബാധിച്ചാണ് കോട്ടയം മെഡിക്കൽ  കോളജ് ആശുപത്രിയിൽ ആകാശ് ചികിത്സ തേടിയത്. മരുന്നിന്റെ റിയാക്ഷനെ തുടർന്നു ദേഹം മുഴുവൻ പൊള്ളലേറ്റ രീതിയിൽ ആകുകയായിരുന്നു. 

 

സ്റ്റീവൻസ് ജോൺസൻ സിൻഡ്രം ടോക്സിക് –എപ്പിഡെർമൽ–ന്യൂട്രോളിസിസ് ഓവർലാപ്പ് സിൻട്രം എന്നാണ് ഡോക്ടർമാർ രോഗത്തെ പറ്റി അറിയിച്ചത്. തുടർന്നു മെഡിക്കൽ കോളജ്, ചെന്നൈ ശങ്കരനേത്രാലയ എന്നി ആശുപത്രികളിലായി മാസങ്ങളായി ചികിത്സയിൽ ആയിരുന്നു ആകാശ്. തയ്യിൽക്കാരിയായ പുഷ്പയുടെ ഏക വരുമാനമാണ് ആകാശിനെ ചിക്ത്സിക്കാൻ ഉള്ളത്. വാടക വീട്ടിലാണ് ഇവർ കഴിയുന്നത്. ദേഹം മുഴുവൻ പൊള്ളലേറ്റ് രീതിയിലായ ആകാശിന്റെ കണ്ണിനു ഗുരുതര പ്രശ്നങ്ങൾ തുടരുകയാണ്. ഇതുവരെ നാട്ടുകാരുടെയും ബന്ധു ജനങ്ങളുടെയും സഹകരണത്തിലാണ് ചികിത്സ ചിലവുകൾ കണ്ടെത്തിയത്. 

 

രോഗത്തിന്റെ ഇടവേളയിലും പഠനം മുടങ്ങാതിരിക്കാൻ ഓൺലൈൻ ക്ളാസ് വഴി 10ാം ക്ളാസ് പഠനം പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് ആകാശ്. കാരുണ്യമതികളുടെ സഹായം ആകാശിനു ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബാഗങ്ങൾ കാത്തിരിക്കുകയാണ്. 

 

ഇവരുടെ വിലാസം. ആകാശ്, മൈലാടിക്കരോട്ട്, വെള്ളൂർ പി..ഒ.പാമ്പാടി.ഫോൺ. 8592079356

 

അക്കൗണ്ട് നമ്പർ. ഫെഡറൽ ബാങ്ക് പാമ്പാടി ശാഖ. 

പേര് –പുഷ്പലത

അക്കൗണ്ട് നമ്പർ – 11180100075123

ഐഎസ്എസ് സി കോഡ്– എഫ്ഡിആർഎൽ 0001118

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com