സഹോദരന് ഒരു വൃക്ക നൽകിയ വിനോദിന് കരൾ രോഗം; കനിവു തേടുന്നു

vinod-kumar
SHARE

പുളിക്കൽകവല ∙ നിറമുള്ള ഏറെ ചിത്രങ്ങൾ പകർത്തിയ ഫൊട്ടോഗ്രഫർ കെ.പി.വിനോദ്കുമാർ രോഗങ്ങളുടെ നടുവിൽ. സഹോദരന് ഒരു വൃക്ക നൽകിയ വിനോദ് കുമാറിന് അപ്രതീക്ഷിതമായി കരളിനു രോഗമുണ്ടായതാണ് വെല്ലുവിളിയായത്. കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനാകാനും തുടർചികിത്സയ്ക്കുമായി കാരുണ്യമുള്ളവരുടെ കനിവ് പ്രതീക്ഷിക്കുകയാണ് ഇവരുടെ കുടുംബം. 

പുളിക്കൽകവല കൊന്നക്കപ്പറമ്പിൽ കെ.പി.വിനോദ്കുമാർ ഇപ്പോൾ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന്റെ ചെലവ് ഇവർക്കു താങ്ങാവുന്നതിലും അധികമാണ്. സ്റ്റുഡിയോയിൽ നിന്നുള്ള വരുമാനവും  നിലച്ചു. ഭാര്യയും 2 പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. കാനറ ബാങ്കിന്റെ വാഴൂർ ബ്രാഞ്ചിൽ വിനോദ് കുമാർ എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ–3500101000074 . ഐഎഫ്എസ്‌ കോഡ് – സിഎൻആർബി0003500.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA