ജെബേസിനെ സഹായിക്കില്ലേ; അവനും ജീവിക്കട്ടെ, മിടുക്കനായി

jebese
SHARE

കോട്ടയം ∙ ഓമനത്തമുള്ള പുഞ്ചിരി കണ്ടാൽ ആരും ഒന്നു നോക്കും. പക്ഷേ, അവനു മറ്റു കുട്ടികളെ പോലെ കളിച്ചു ചിരിച്ചു നടക്കാനാവില്ല. നെഞ്ചിനു താഴെ തളർന്നു ചലനശേഷി ഇല്ലാതെയാണ് ജെബേസ് സണ്ണി മാത്യുവിന്റെ ജനനം. ഇപ്പോൾ 5 വയസായി. മതാപിതാക്കളായ സണ്ണിയുടെയും റീബയുടെയും ഏക പുത്രനാണ്. മകന്റെ ചികിത്സാർഥം അമ്മയുടെ വീടായ പയ്യപ്പാടി ഓലേടത്ത് വീട്ടിലാണ് ഇപ്പോൾ ഇവർ താമസിക്കുന്നത്. 

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബമാണ്. എപ്പോഴും അമ്മയുടെ സഹായം ആവശ്യമായതിനാൽ മുഴുവൻ സമയവും റീബ കുട്ടിക്കൊപ്പമാണ്. അതിനാൽ റീബയ്ക്ക് കൂലി പണിക്കു പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. സണ്ണിയുടെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. കുട്ടിയുടെ ചികിത്സാ ചെലവും പ്രായമായ മാതാ – പിതാക്കളുടെ കാര്യങ്ങളും എല്ലാം ഇതിൽ നിന്നു വേണം നിറവേറ്റാൻ. കുട്ടിയെ വീട്ടിൽ തന്നെ കൊണ്ടു നടക്കുന്നതിനു വീൽചെയർപോലും വാങ്ങാൻ കുടുംബത്തിനു കഴിഞ്ഞിട്ടില്ല. അമ്മ എടുത്തു കൊണ്ടു പോവുകയാണ് ഇപ്പോൾ. 

സ്വന്തമായി വീടില്ല. റീബയുടെ അമ്മയുടെ 2 സെന്റ് സ്ഥലത്തെ പൊട്ടിപ്പോളിഞ്ഞ വീട്ടിലാണ് താമസം. വിദഗ്ധ ചികിത്സ നൽകിയാൽ കുറച്ചൊക്കെ ഭേദപ്പെടുത്താനാകുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇവർക്ക് തുടർ ചികിത്സയ്ക്ക് കഴിയുന്നില്ല. സുമനസുകളുടെ സഹായം പ്രതീക്ഷിച്ചാണ് ഇവർ നാളുകൾ തള്ളി നീക്കുന്നത്.

മേൽവിലാസം : 

റീബാ ചാക്കോ, ഓലേടം വീട്, പയ്യപ്പാടി (പി.ഒ), കോട്ടയം . പിൻ: 686011. മൊബൈൽ ഫോൺ നമ്പർ: 8086894699.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: 

റീബാ ചാക്കോ. അക്കൗണ്ട് നമ്പർ: 12740100110839. IFSC Code: FDRL0001274. ഫെഡറൽ ബാങ്ക്, പുതുപ്പള്ളി ശാഖ. കോട്ടയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA