ഇരുവൃക്കയും തകരാറിലായി യുവാവ്, എത്രയും വേഗം ശസ്ത്രക്രിയ വേണം

sarath
SHARE

എത്രയും വേഗം വൃക്ക മാറ്റിവയ്ക്കാനായി ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടർമാർ, നിർധന കുടുംബത്തിന് സ്വരൂപിക്കേണ്ടി വരിക 15  ലക്ഷം രൂപ. യുവാവിനായി സുഹത്തുക്കളും നാട്ടുകാരും ഏവരുടേയും  സഹായം തേടുകയാണ്. തിരുവാർപ്പ് അറുപറ വീട്ടിൽ രാമചന്ദ്രന്റെയും ഷൈലജയുടെയും മകനാണ് ശരത്.ഓട്ടോ ഡ്രൈവറായിരുന്ന ശരതിന്റെ ഇരുവൃക്കയും തകരാറിലായി ദീര്‍ഘ നാളായി ചികിത്സയാണ്.

എത്രയും വേഗം ശസ്ത്രക്രിയ ചെയ്യാൻ നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ദാതാവായി അച്ഛനെത്തിയെങ്കിലും ചികിത്സക്കാവശ്യമായ പണം സ്വരൂപിക്കാനാട്ടില്ല നിലവിൽ 2 ലക്ഷം രൂപയിലധികം ചെലവായിക്കഴിഞ്ഞു. ഈ യുവാവിന്റെ ജീവനായി സുഹൃത്തുക്കൾ ശരത് ചികിത്സാ സഹായ സമിതി രൂപീകരിച്ചിരിക്കുകയാണ്.

നിങ്ങളാൽ കഴിയുന്ന ചെറുതും വലുതമായി സംഭാവനകൾ നൽകേണ്ടതുണ്ട്. ഡയാലിസിന്റെ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയ യുവാവിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിൽപങ്കാളികളാകാൻ ഇവർ അഭ്യര്‍ഥിക്കുന്നു..

സഹായ സമിതി കൺവീനർമാർ

മഹേഷ്– 9667770330
മനുഗോപി–954426887

Name-sarath A R
State bank of india
Account no-67267036117
ifsc-SBIN0070223

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA