ADVERTISEMENT

തൊടുപുഴ ∙ ബിന്ധ്യയ്ക്കു ആരോഗ്യവതിയായി ജീവിതത്തിലേക്കു തിരിച്ചു വരണം, അടച്ചുറപ്പുള്ള ഒരു കൊച്ചു വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കണം. അതിനു ഉദാരമതികളുടെ സഹായം കൂടിയേ തീരൂ...പൊട്ടിപ്പൊളിഞ്ഞ നാലു ചുവരുകൾക്കുള്ളിൽ, സുമനസ്സുകളുടെ കനിവ് കാത്തു കഴിയുകയാണ് ബിന്ധ്യ എന്ന ഇരുപത്തിനാലുകാരി. വെള്ളിയാമറ്റം മണലുംപ്ലാക്കൽ ബൈജുവിന്റെ മകൾ ബിന്ധ്യ കഴിഞ്ഞ 5  വർഷമായി വൃക്ക രോഗത്താൽ കഷ്ടപ്പെടുകയാണ്. 

 

4 വർഷക്കാലം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. ഇപ്പോൾ കോലഞ്ചേരി എംഒഎസ്‌സി മെഡിക്കൽ കോളജ് ആശുപത്രിയിലും. ബിന്ധ്യയുടെ ഇരുവൃക്കകളും ചുരുങ്ങിപ്പോയ നിലയിലാണ്. ജീവിതകാലം മുഴുവൻ മരുന്ന് തുടരണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനോടകം ലക്ഷങ്ങൾ ചെലവായി. മാസം തോറുമുള്ള പരിശോധനയ്ക്കും മരുന്നിനുമെല്ലാം വലിയൊരു തുക ചെലവു വരും. ബിന്ധ്യയുടെ പിതാവ് ബൈജുവിനു കരൾ സംബന്ധമായ അസുഖം ഉള്ളതിനാൽ വിശ്രമം വേണമെന്നു ഡോക്ടർ നിർദേശിച്ചിരുന്നു.

 

 എന്നാൽ, വേറെ നിവൃത്തിയില്ലാത്തതിനാൽ ഇടയ്ക്ക് ചെറിയ ജോലികൾ ചെയ്താണു ബൈജു കുടുംബം പുലർത്തുന്നത്. ബിന്ധ്യയുടെ കൂടെ എപ്പോഴും ഒരാൾ വേണമെന്നതിനാൽ അമ്മ സിന്ധുവിനും ജോലിക്കൊന്നും പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇടിഞ്ഞു വീഴാറായ കൊച്ചു വീട്ടിൽ, ഏറെ ബുദ്ധിമുട്ടിലാണ് ഇവർ. ബിന്ധ്യയുടെ തുടർ ചികിത്സയ്ക്കുള്ള പണം എങ്ങനെ കണ്ടെത്തുമെന്നത് ഈ നിർധന കുടുംബത്തിനു മുന്നിൽ ചോദ്യ ചിഹ്നമാകുകയാണ്. നല്ല മനസ്സുള്ളവരുടെ സഹായം മാത്രമാണ് ആകെയുള്ള പ്രതീക്ഷ. 

 

ബിന്ധ്യ ബൈജുവിന്റെ പേരിൽ ഫെഡറൽ ബാങ്ക് വെള്ളിയാമറ്റം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 99980114578086. ഐഎഫ്എസ്‌സി കോഡ്: എഫ്ഡിആർഎൽ0009998. ഫോൺ: 8156942380.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com