വിധവയായ വീട്ടമ്മ ചികിൽസാ സഹായം തേടുന്നു

vijayamma
SHARE

പാലോട്∙ കരൾവീക്ക രോഗത്തെ തുടർന്നു വിധവയായ വീട്ടമ്മ കൊല്ലായിൽ വിജയ വിലാസത്തിൽ വിജയമ്മ(70) ചികിത്സാസഹായം തേടുന്നു. യാതൊരു വരുമാന മാർഗവും ഇല്ലാത്ത ഇവർക്ക് ദിവസേന 700 രൂപയോളം മരുന്നിനായി വേണം. നാട്ടുകാരിൽ പലരുടെയും കരുണ കൊണ്ടാണു കഴിഞ്ഞു പോകുന്നത്.

മക്കളില്ലാത്ത വിജയമ്മയ്ക്കു പറയത്തക്ക ബന്ധുക്കളും സഹായിക്കാനില്ല. അനുജത്തിയുടെ മകളാണു ഇപ്പോൾ ആശ്രയമായി കൂടെയുള്ളത്. കൊച്ചുവീട്ടിൽ അന്തിയുറങ്ങുന്ന ഇവരെ ഒരു വർഷത്തോളമായി രോഗം പിടിമുറുക്കിയിട്ട്.

സുമനസ്സുകളുടെ സഹായം തേടി കേരള ഗ്രാമീൺ ബാങ്ക് മടത്തറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോൺ: 8086662728.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ കേരള ഗ്രാമീൺ ബാങ്ക്, മടത്തറ ശാഖ
∙ അക്കൗണ്ട് നമ്പർ: 40677101007170
∙ IFSC: KLGB0040677

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA