കെട്ടിടത്തിൽ നിന്നു വീണ് പരുക്ക്; അരയ്ക്കു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട് അശോകൻ

charity-ashokan
SHARE

തിരുവനന്തപുരം ∙ സ്വന്തമായി ജോലി ചെയ്ത് ഭാര്യയ്ക്കും മക്കൾക്കും ഒപ്പം സുഖമായി താമസിച്ചിരുന്ന അശോകൻ പെട്ടെന്നൊരു ദിവസം കിടപ്പായിപ്പോയതോടെ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായി. കെട്ടിടത്തിൽ നിന്നു വീണ് അരയ്ക്കു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട് ശയ്യാവലംബിയായതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി. 75 വയസായ അമ്മ മാത്രമാണ് ഇപ്പോൾ ഏക ആശ്രയം. മറ്റുള്ളവരുടെ സഹായത്തോടെ ജീവതം തള്ളി നീക്കുന്ന അശോകന് ഇനി എത്ര നാൾകൂടി ഈ രീതിയിൽ ജീവിതം മുന്നോട്ട് നയിക്കാൻ കഴിയുമെന്ന് നിശ്ചയമില്ല.

തിരുവനന്തപുരം പുളിയറക്കോണം ചൊവ്വള്ളൂർ പളളിവിള പുത്തൻവീട്ടിൽ എൻ.അശോകൻ 10 വർഷം മുൻപു വരെ സ്വന്തമായി അധ്വാനിച്ചു ജീവിക്കുകയായിരുന്നു. ആശാരിപ്പണിയിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയും 2 മക്കളും അമ്മയുമടങ്ങുന്ന കുടുംബം മുന്നോട്ട് പൊയ്ക്കിരുന്നത്. വീടിന്റെ മുകൾനിലയിൽ ജനൽ ഉറപ്പിച്ചുകൊണ്ടിരുന്ന അശോകൻ പിടിവിട്ട് താഴെവീണതോടെ ജീവതവും പിടിവിട്ടു പോകയായിരുന്നു. അന്നു മുതൽ അരയ്ക്ക് താഴോട്ട് തളർന്ന് ഒരേ കിടപ്പാണ്. ചെയ്യാവുന്ന രീതിയിൽ ചികിൽസകൾ ചെയ്തു നോക്കിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയി.

പ്രായമായ അമ്മ മാത്രമാണ് ആശ്രയം. ഒരേ കിടപ്പായതിനാൽ ശരീരത്തിന്റെ പല ഭാഗത്തും വൃണങ്ങൾ ഉണ്ടായിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് വീട്ടുചിലവിനും മരുന്നിനും പണം കണ്ടെത്തുന്നത്. പഞ്ചായത്തു മെമ്പർ ഇടപെട്ട് ചെറിയ സഹായങ്ങളും എത്തിക്കുന്നുണ്ട്. സുമനസുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ അശോകനും അമ്മയ്ക്കും ഇനി മുന്നോട്ട് പോകാനാവൂ. അശോകന്റെ പേരിൽ എസ്ബിഎയുടെ പുളിയറക്കോണം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ എസ്ബിഎ, പുളിയറക്കോണം ശാഖ
∙ അക്കൗണ്ട് നമ്പർ: 67339228811
∙ IFSC: SBIN0071176

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA