ക്യാൻസർ ബാധിച്ച യുവാവ് ചികിത്സ സഹായത്തിനായി കനിവ് തേടുന്നു

pg-dileesh-kumar
SHARE

ചിങ്ങവനം ( കോട്ടയം ) ∙ ജനനേന്ദ്രിയത്തിൽ ക്യാൻസർ ബാധിച്ച യുവാവ് ചികിത്സ സഹായത്തിനായി കാരുണ്യമതികളുടെ കനിവ് കാക്കുന്നു. ഹോട്ടൽ ജോലി ചെയ്തു കുടംബം പുലർത്തിയിരുന്ന ചിങ്ങവനം ആര്യാട്ട് ചിറയിൽ പി.ജി.ദിലീഷ്കുമാറാണ് പണം കണ്ടെത്താൻ വിഷമിക്കുന്നത്. ഭാര്യയും രണ്ട് പെൺകുട്ടികളും അമ്മയും, അച്ചനും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗം ദിലീഷിന്റെ ഹോട്ടലിൽ നിന്നുള്ള വരരുമാനമായിരുന്നു. പിതാവ് സൈക്കിളിൽ കാപ്പി കച്ചവടം നടത്തിയും ഉപജീവന മാർഗം കണ്ടെത്തിയിരുന്നു. 

പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ജനനേന്ദ്രിയത്തിൽ ക്യാൻസർ ബാധിച്ചിരിക്കുകയാണെന്ന് കണ്ടെത്തുകയുമായിരുന്നു.. ഇപ്പോൾ കീമോ തെറാപ്പി ചെയ്യുന്നു. എട്ടു വർഷമായി വാടകവീട്ടിലാണ് കഴിയുന്നത്. ഓരോ ചികിത്സയ്ക്കും താങ്ങാനാവാത്ത തുകയാണ്. ഇദ്ദേഹത്തിനു തുടർന്നു ജോലിക്കു പോകുന്നതിന് സാധിക്കുകയില്ല. ജനനേന്ദ്രിയം മുറിച്ചു മാറ്റിയതു കൂടാതെ ഇപ്പോൾ ‍വയറ്റിലും ക്യാൻസർ ബാധിച്ച് ഓപ്പറേഷനു വിധേയനായി കഴിയുന്നു. ദിവസവും വേദനയും ദൈനംദിന കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നതിലുള്ള ബുദ്ധിമുട്ടും ഓർത്ത് അതിവേദനയുമായി കഴിയുന്നു. കാരുണ്യമതികൾ‌ കനിവോടെ ചികിത്സക്കു സഹായം എത്തിക്കുമെന്ന പ്രതിക്ഷയിലാണ് കുടുംബാഗങ്ങൾ

പി.ജി. ദിലീഷ് കുമാർ 

ആര്യാട്ടു ചിറയിൽ

ചിങ്ങവനം പി.ഒ. കോട്ടയം

Mob. No- 6282261336.

ക്യാനറാ ബാങ്ക്

ചിങ്ങവനം

A/C No- 43582010004077

IFSC Code- CNRB0014358

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA