മത്സ്യബന്ധനത്തിനിടെ പരുക്കേറ്റു, മക്കളുടെ പഠനവും ദൈനംദിന ജീവിതവും പ്രതിസന്ധിയിൽ

മത്സ്യബന്ധനത്തിനിടെ പരുക്കേറ്റ ശ്യാംകുമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ
SHARE

അമ്പലപ്പുഴ ∙ മത്സ്യബന്ധന ബോട്ടിൽ ജോലിക്കിടെ നട്ടെല്ലിനു ഗുരുതര പരുക്കേറ്റ തൊഴിലാളി അമ്പലപ്പുഴ കോമന വടക്കേ വീട്ടില്‍ ശ്യാംകുമാര്‍ (49) ചികിത്സയ്ക്ക് നിവൃത്തിയില്ലാതെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. അടുത്ത ദിവസം ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. അപകടത്തെ തുടര്‍ന്ന് വരുമാനം നിലച്ചതോടെ ഭാര്യ റീജയും മക്കളായ 10-ാം ക്ലാസില്‍ പഠിക്കുന്ന ആദിത്യനും 7-ാം ക്ലാസില്‍ പഠിക്കുന്ന ആദര്‍ശും അടങ്ങുന്ന കുടുംബം എന്തു ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്.

മക്കളുടെ പഠനവും ദൈനംദിന ജീവിതവും പ്രതിസന്ധിയിലായി. സര്‍വേഷ് ബോട്ടിലെ തൊഴിലാളിയാണ്. 5 വർഷം മുൻപ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായതാണ് ശ്യാംകുമാർ. കഴിഞ്ഞ നാലിനു പകല്‍ കൊല്ലം കടലില്‍ വല വലിച്ചു കയറ്റുന്നതിനിടെയിലാണ് വലയും മീനും ശ്യാംകുമാറിന്റെ മേലേക്കു വീണത്. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി.

അരക്കെട്ടു മുതല്‍ കാല്‍പാദം വരെ പ്ലാസ്റ്ററിട്ടു. ശ്യാംകുമാറിന്റെ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും വീടു പൂര്‍ത്തിയാക്കാനും മക്കളുടെ പഠനത്തിനുമായി സുമനസ്സുകളുടെ സഹായം മാത്രമാണ് ഇനി പ്രതീക്ഷ. ഇതിനായി എസ്ബിഐ അമ്പലപ്പുഴ ശാഖയില്‍ ശ്യാംകുമാറിന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ എസ്ബിഐ, അമ്പലപ്പുഴ ശാഖ
∙ അക്കൗണ്ട് നമ്പർ: 67096425505
∙ IFSC: SBIN0070082
∙ ഫോണ്‍: 7034465206

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA