വിധിയോടു പൊരുതി ജയിക്കാൻ സഹായം തേടി ഒരു കുടുംബം

ചികിത്സയിൽ കഴിയുന്ന മാവേലിക്കര പുതിയകാവ് ചെറുകര വീട്ടിൽ രോഹിത് രാജ് മാതാപിതാക്കൾക്കൊപ്പം.
SHARE

മാവേലിക്കര ∙ വൃക്ക തകരാറിലായതിനെ തുടർന്ന് ഒരു മകൻ മരിച്ചു, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ. മാവേലിക്കര പുതിയകാവ് ചെറുകര വീട്ടിൽ നടരാജൻ– സുനിത ദമ്പതികളുടെ മക്കൾ രാഹുൽ രാജ് (25), രോഹിത് രാജ് (23) എന്നിവരാണു വൃക്ക രോഗംമൂലം വലഞ്ഞത്. മൂത്ത മകൻ രാഹുൽ 6 മാസം മുൻപ് രോഗ തീവ്രതയിൽ മരിച്ചു. ആഴ്ചയിൽ 3 തവണ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് നടത്തുന്ന ഇളയ മകൻ രോഹിത്തിന് അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്നാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചത്.

മക്കളുടെയും ചികിത്സയ്ക്കും മറ്റുമായി ഏറെ പണം ചെലവഴിച്ച് കടക്കെണിയിലാണ് കുടുംബം. വാടകവീട്ടിലാണ് ഇവർ കഴിയുന്നത്. കൂലിപ്പണിക്കാരനായ നടരാജനും ഭാര്യയ്ക്കും ഇളയ മകനെയെങ്കിലും രക്ഷിച്ചെടുക്കണമെന്നാണ് ജീവിതത്തിലെ വലിയ ആഗ്രഹം. കുടുംബത്തെ സഹായിക്കാൻ പ്രാദേശിക കൂട്ടായ്മ രൂപീകരിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിൽ രോഹിത് രാജ്, സിൻജിത് മോഹൻ എന്നിവരുടെ പേരിൽ കാത്തലിക് സിറിയൻ ബാങ്ക് കല്ലുമല ശാഖയിൽ അക്കൗണ്ട് തുടങ്ങി.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ കാത്തലിക് സിറിയൻ ബാങ്ക്, കല്ലുമല ശാഖ (ആലപ്പുഴ)
∙ അക്കൗണ്ട് നമ്പർ: 014707222093190001
∙ IFSC: CSBK0000147
∙ മൊബൈൽ ഫോൺ: 97478 04926

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA