രണ്ട് കി‍ഡിനികളും പൂർമായി തകരാറിൽ; യുവാവ് ചികിത്സാ സഹായം തേടുന്നു

jojomon
SHARE

കോട്ടയം∙ ജീവിതത്തിന്റെ മോഹ സ്വപ്നങ്ങളുമായി മണലാരണ്യത്തിലെത്തിയ മേരിലാന്റ് കിഴക്കേത്തോട്ടുങ്കൽ ജോജോമോൻ കെ ജോസിന്റെ ജിവിതം മാറി മറിഞ്ഞത് ഡിസംബർ 28നാണ്. ഹോട്ടലിൽ ജോലി ചെയതിരുന്ന ജോമോൻ തലകറങ്ങി വീണു. പിന്നെ അവിടെ നിന്നും നാട്ടിലേയ്ക്കുള്ള യാത്ര. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലെ പരിശോധനയിൽ 2 കി‍ഡിനികളും പൂർമായി തകരാറിലായതായി കണ്ടെത്തി. മാറ്റി വയ്ക്കുക മാത്രമാണ് ഏക പരിഹ‌ാരം. 

ഇപ്പോൾ ആഴ്ചയിൽ 2 ദിവസം ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഭാര്യയും അമ്മയും രണ്ടും വയസും 7 മാസവും പ്രായമുള്ള കുട്ടികളും അമ്മയും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ജോജോ മോൻ. സ്ട്രോക്ക് വന്ന് 2 വർഷം മുൻപ് പിതാവ് മരിച്ചതോടെ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ജോജോയുടേതായി. 10 സെന്റ് സ്ഥലവും ചെറിയ വീടും മാത്രമാണ് ആകെയുള്ളത്. കടനാട് ഗ്രാമപഞ്ചായത്തംഗം മെർലിൻ റൂബിയുടെ നേതൃത്വത്തില്‍ പണ സമാഹരണത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഉദാരമതികളായ ആളുകളുടെ സഹായങ്ങൾ ഉണ്ടെങ്കിൽ മാത്രമെ ജോജോമോനെന്ന ചെറുപ്പക്കാരനു ജീവിതത്തിലേക്കു മടങ്ങിയെത്താൻ സാധിക്കുകയുള്ളൂ. 

അക്കൗണ്ട് നമ്പർ–  എസ്ബിഐ കുറുമണ്ണ്– ജോജോമോൻ കെ ജോസ്, 20153733217. ഐഎഫ്എസ്‌സി കോഡ്–SBIN0008637.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA