ചിന്നുവിനു ആരോഗ്യവതിയായി ജീവിതത്തിലേക്കു തിരിച്ചു വരണം; സഹായിക്കില്ലേ..?

chinnu
SHARE

തൊടുപുഴ ∙ ചിന്നുവിനു ആരോഗ്യവതിയായി ജീവിതത്തിലേക്കു തിരിച്ചു വരണം..അതിനു സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ....തൊടുപുഴ മുതലക്കോടം വട്ടപ്പറമ്പിൽ ജോയിയുടെ മകൾ ചിന്നു (21) ഹീമോലൈറ്റിക് അക്വോയിഡ് അനീമിയ എന്ന രോഗത്താൽ കഷ്ടപ്പെടുകയാണ്. 6 മാസം പ്രായമുള്ളപ്പോൾ കണ്ണിൽ മഞ്ഞ നിറം  കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്. പലവിധ ചികിത്സകൾ നടത്തിയെങ്കിലും പിന്നീട് ആരോഗ്യസ്ഥിതി കൂടുതൽ മോശമായി. 

തുടർന്ന് എറണാകുളം ലിസി ആശുപത്രിയിലായി ചികിത്സ. നാളിതുവരെ ചികിത്സയ്ക്കായി നല്ലൊരു തുക ചെലവായി. 2 ശസ്ത്രക്രിയകൾ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായത്താൽ ഡിസംബറിൽ ഒരു ശസ്ത്രക്രിയ നടത്തി. ഇതിനു 80,000 രൂപ ചെലവായി. ഉടൻ തന്നെ അടുത്ത ശസ്ത്രക്രിയ  നടത്തണം. ഇതിനു മാത്രം 2,25, 000 രൂപ വേണ്ടിവരും. ഇത്രയും വലിയ തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണു ഈ നിർധന കുടുംബം. ആകെ മൂന്നു സെന്റ് സ്ഥലം മാത്രമാണ്  സ്വന്തമായുള്ളത്. സുമനസ്സുകളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ. 

ചിന്നുവിന്റെ സഹോദരൻ അരുൺ ജോയിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മുതലക്കോടം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0170053000032954. ഐഎഫ്എസ്‌സി കോഡ് : എസ്ഐബിഎൽ 0000170.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CHARITY
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA