കൂരോപ്പട ∙ ഗുരതര കിഡ്നി രോഗത്തെ തുടർന്നു ബുദ്ധിമുട്ടിലായ യുവാവ് ചികിത്സ സഹായം തേടി കാരുണ്യമതികളുടെ കനിവ് കാക്കുന്നു.കൂരോപ്പട വലിയകുന്നേൽ ജയ്സൺ തോമസാണ് (26) വിഷമവൃത്തിയിലായത്. രണ്ട് കിഡ്നികളും തകരാറിലായ ജെയ്സൺ ഡയാലിസിസ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. ആകെയുള്ള 3 സെന്റ് സ്ഥലത്ത് വല്യമ്മ ഏലിയാമ്മ ചാക്കോക്ക് ഒപ്പമാണ് ജെയ്സൺ കഴിയുന്നത്.സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവർ ജോലി ചെയ്തു ജീവതം പിച്ചവെയ്ക്കാൻ തുടങ്ങുമ്പോഴാണ് കിഡ്നി രോഗം ഇവരുടെ കുടുംബത്തിന്റെ നട്ടെല്ല് തകർത്തത്.
വയറു വേദനയിലായിരുന്നു തുടക്കം.രക്തം ഛർദ്ധിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിൽ 2 കിഡ്നികളും തകരാറിലാണെന്നു കണ്ടെത്തി. വിവിധ ആശുപത്രികളിൽ ചികിത്സക്കായി നല്ല തുക ചിലവായി. ഇപ്പോൾ ആഴ്ചയിൽ 3 ദിവസം ഡയാലിസിസ് ചെയ്തു വരികയാണ്. കിഡ്നി മാറ്റി വക്കാനുള്ള തുക എവിടെ നിന്നു കണ്ടെത്തണം എന്നത് ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. ികിത്സ സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കു ജെയ്സണിന്റെ പേരിൽ എസ്ബിഐ മെഡിക്കൽ കോളജ് ശാഖയിലുള്ള അക്കൗണ്ടിലേക്കു പണം നൽകാം.
അക്കൗണ്ട് നമ്പർ–39751014045
ഐഎഫ്എസ് സി കോഡ്– എസ്ബിഐഎൻ 0070111
ഫോൺ നമ്പർ– 7025968840